ബെംഗളൂരു : തുമക്കൂരുവിൽ അന്തരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. സ്റ്റേഡിയം നിർമാണത്തിനായി കർണാടക ക്രിക്കറ്റ് അസോസിയേഷന് 50 ഏക്കർ സ്ഥലം അനുവദിച്ചതായും മേഖലയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത് ജില്ലയുടെ വികസനത്തിന് ഉത്തേജനം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പദ്ധതി ജില്ലയുടെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മികച്ച സംഭാവനനൽകും. ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സ്റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. പ്രതീകാത്മകമായി ബാറ്റിങ് ചെയ്താണ് അദ്ദേഹം നിർമാണ പ്രവൃത്തി തുടങ്ങിയത്. അനുവദിച്ചതിൽ 41 ഏക്കറിൽ ഏകദേശം 150…
Read MoreAuthor: News Team
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് പരക്കെ മഴ
ബെംഗളൂരു : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് തുടർച്ചയായുണ്ടായ ന്യൂനമർദത്തെത്തുടർന്ന് കർണാടകത്തിൽ രണ്ടാംദിവവസും പരക്കെ മഴ. മഴ ശക്തമായതോടെ അഞ്ചുജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിപ്രഖ്യാപിച്ചിരുന്നു മൈസൂരു, മാണ്ഡ്യ, കോലാർ, ചാമരാജ്, ചിക്കബല്ലാപുര ജില്ലകളിലെ കോളേജുകൾക്കും സ്കൂളുകൾക്കുമാണ് അവധിപ്രഖ്യാപിച്ചത്. അതേസമയം, എവിടെയും കാര്യമായ നഷ്ടം റിപ്പോർട്ടുചെയ്തിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ തിങ്കളാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കുണ്ടായി. രണ്ടുദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ കർണാടകയിലും തീരദേശപ്രദേശങ്ങളിലും കന്നതമഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച ഉഡുപ്പി, ദക്ഷിണകന്നഡ, മൈസൂരു, കുടക്, രാമനഗര, ചാമരാജനഗർ…
Read Moreയുവതിയോട് മോശമായി പെരുമാറിയ കോൺസ്റ്റബിളിന് സസ്പെൻഷൻ
ബെംഗളൂരു : പാസ്പോർട്ട് നൽകുന്നതിനുള്ള അപേക്ഷയിലുള്ള അന്വേഷണത്തിനിടെ യുവതിയോട് മോശമായി പെരുമാറിയ പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. ബ്യാടരായണപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കിരണിനെയാണ് ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എസ്.ഗിരീഷ് സസ്പെൻഡ് ചെയ്തത്. സോഫ്റ്റ്‌വേർ മേഖലയിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയിലാണ് നടപടി. പാസ്‌പോർട്ടിനുള്ള അപേക്ഷയിലെ അന്വേഷണമെന്ന പേരിൽ യുവതിയുടെ വീട്ടിലെത്തിയ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്നാണ് പരാതി.
Read Moreജയിലിൽ മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ്: പിതാവിനെ മണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു : ജയിലിൽ കഴിയുന്ന മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പിതാവിനെ മണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ഹലഗൂരു സ്വദേശി ശിവണ്ണയെയാണ് അറസ്റ്റ് ചെയ്തത്. മണ്ഡ്യ ജില്ലാ ജയിലിൽ കഴിയുന്ന മകൻ മദുസുദനന് വസ്ത്രംനൽകാൻ എത്തിയതായിരുന്നു ശിവണ്ണ. ഇയാളുടെ ബാഗ് ജയിൽ അധികൃതർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ബാഗിൽ കഞ്ചാവുള്ള വിവരം ശിവണ്ണയ്ക്ക് അറിയില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ശിവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreപാചക വാതക ചോർച്ചയെ തുടർന്ന് പൊട്ടിത്തെറി, ഒരേ കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: നഗരത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരേ കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഡി. ജെ ഹള്ളിയിലെ മൂന്നാം ക്രോസിൽ ആനന്ദ് തിയേറ്ററിന് സമീപമുള്ള വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സയ്യിദ് നസീർ പാഷ, ഭാര്യ തസീന ബാനു, 7 വയസ്സുള്ള മകൻ, 5 വയസ്സുള്ള മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഉപജീവനത്തിനായി പാനിപ്പൂരി കച്ചവടം നടത്തിയിരുന്ന സയ്യിദ് നസീർ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ ഗ്യാസ് സിലിണ്ടറിൻ്റെ റഗുലേറ്റർ ഓണാക്കിയത്. 11.30ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഗ്യാസിന്റെ മണം അനുഭവപെട്ടു. ഉടൻ…
Read Moreകുട്ടിയാനയുടെ മരണവുമായി പൊരുത്തപ്പെടാനാകാതെ അമ്മയാന കുഞ്ഞിന്റെ അരികില്‍ നിന്നത് ദിവസങ്ങളോളം; വിഡിയോ കാണാം
തുമ്പിക്കൈ കൊണ്ട് പലവട്ടം തട്ടിനോക്കി. പലവട്ടം കാലുകൊണ്ട് ഉയര്‍ത്താന്‍ നോക്കി. നിരാശയായിരുന്നു ഫലം. തന്റെ കുഞ്ഞിന്റെ മരണവുമായി പൊരുത്തപ്പെടാനാവാതെ അതിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാനാണ് വിഡിയോ എക്‌സില്‍ പങ്കുവെച്ചത്. https://x.com/ParveenKaswan/status/1859572181773992343?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1859572181773992343%7Ctwgr%5E386d8c574cc40ea50d5f884c32fb8747a165360c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2024%2FNov%2F26%2Felephant-mother-not-able-to-comprehend-death-of-her-calf മണിക്കൂറുകളല്ല, ദിവസങ്ങളോളമാണ് അമ്മയാന കുഞ്ഞിന്റെ അരികില്‍ നിന്നത്. അമ്മയാന വലിച്ചിഴച്ചും കാലുകൊണ്ടുയര്‍ത്തിമാറ്റിയും കുഞ്ഞിനെ ജീവിപ്പിക്കാന്‍ ശ്രമിച്ചതായും പര്‍വീണ്‍ കസ്വാന്‍ എക്‌സില്‍ കുറിച്ചു.
Read Moreവീട്ടിൽ മൂത്രമൊഴിച്ച പൂച്ചക്കുട്ടിയെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായി ആരോപണം; യുവാവിനെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: വളർത്തിക്കൊണ്ടിരുന്ന പൂച്ചക്കുട്ടിയെ ചവിട്ടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ നഗരത്തിലെ മൈക്കോളൗട്ട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു. മുഹമ്മദ് അഫ്താബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനീഷ് രത്‌നാകറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിക്കാരനായ മുഹമ്മദ് അഫ്താബും പ്രതി മനീഷ് രത്നാകറും ബിടിഎം ലേഔട്ട് രണ്ടാംഘട്ടത്തിലെ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. നവംബർ 26ന് മനീഷ് രത്‌നാകർ വീട്ടിലുണ്ടായിരുന്നപ്പോൾ പൂച്ച വീട്ടിൽ മൂത്രമൊഴിച്ചു. ദേഷ്യം വന്ന മനീഷ് പൂച്ചയെ കാലുകൊണ്ട് തട്ടി…
Read Moreസിസേറിയനെ തുടർന്ന് കഴിഞ്ഞ മാസം നാലുസ്ത്രീകൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു : ബല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് നാലുസ്ത്രീകൾ മരിച്ച സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ഡോ. എസ്. ഉമേഷിന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ പേരിൽ വകുപ്പുതല അന്വേഷണം നടത്താനും ബല്ലാരി ജില്ലാസർജനെ താക്കീതുചെയ്യാനും സർക്കാർ തീരുമാനിച്ചു. സ്ത്രീകളുടെ മരണത്തിൽ ലോകായുക്ത സ്വമേധയാ കേസെടുത്തു. ശസ്ത്രക്രിയക്കിടെ നൽകിയ നിലവാരം കുറഞ്ഞ റിങ്ങേഴ്‌സ് ലാക്ടേറ്റാണ് (ഐ.വി. ഫ്ലൂയിഡ്) മരണത്തിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു. റിങ്ങേഴ്‌സ് ലാക്ടേറ്റ് വിതരണം ചെയ്ത പശ്ചിമ ബംഗാളിലെ പാസ്ചിം…
Read Moreസ്വകാര്യ അപ്പാർട്ട്മെൻ്റിലെ 500ഓളം താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം
ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ അപ്പാർട്ട്മെൻ്റിലെ 500ഓളം താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. 262 കുടുംബങ്ങളിലെ അഞ്ഞൂറോളം പേർക്കാണ് ഛർദ്ദി, പനി, വയറുവേദന എന്നിവ അനുഭവപ്പെട്ടത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്. കനകപുര റോഡിലെ കഗ്ഗലിപുര ബ്രിഗേഡ് മെഡോ പ്ലൂമെറിയ അപ്പാർട്ട്മെൻ്റില താമസക്കാർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. മലിനജലം കലർന്ന വെള്ളം കുടിച്ചതാണ് കാരണമെന്ന് താമസക്കാർ ആരോപിച്ചു. അപാർട്ട്മെന്റ് ഉടമകൾക്കെതിരെ താമസക്കാർ ബിബിഎംപിയിലും പരാതി നൽകി. പൈപ്പ് മുഖേനെ എത്തുന്ന വെള്ളമല്ല, കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണ് അപ്പാർട്ട് മെൻ്റിൽ ഉപയോഗിക്കുന്നതെന്നതെന്ന് താമസക്കാർ പറഞ്ഞു. പരിശോധനയുടെ ഭാഗമായി കുടിവെള്ള ടാങ്കുകളിൽ…
Read Moreഇനി വഴിയോരത്ത് കെട്ടിട അവശിഷ്ടങ്ങള്‍ തളേളണ്ട; കോണ്‍ക്രീറ്റ് മാലിന്യം സംസ്‌ക്കരിക്കാന്‍ നഗരത്തില്‍ 4 പ്ലാന്റുകള്‍ സ്ഥാപിക്കുന്നു
ബെംഗളൂരു: കോണ്‍ക്രീറ്റ് മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ നഗരത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രതിദിനം 1000 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയുന്ന പ്ലാന്‍ുകളാണ് സ്ഥാപിക്കുക. പൊളിച്ച് മാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും തടാകതീരങ്ങളിലും മഴവെളളക്കനാലുകളിലും തളളുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്ലാന്‍ുകള്‍ സ്ഥാപിക്കുന്നത്. ചിക്കജാലയില്‍ സ്വകാര്യ മേഖലയില്‍ 2 കോണ്‍ക്രീറ്റ് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്‌ക്കരണ ശേഷിയുടെ പകുതി മാലിന്യം മാത്രമാണ് ലഭിക്കുന്നത്. മാലിന്യം ലോറി മാര്‍ഗം ഇവിടെ എത്തിക്കാന്‍ വരുന്ന…
Read More