ചോദ്യംചെയ്യലിന് ഹാജരാകാന്‍ സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ച് ലോകായുക്ത

ബെംഗളൂരു: മുഡ ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്. ബുധനാഴ്ച(നവംബര്‍ ആറ്) മൈസൂരുവിലെ ലോകായുക്ത ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കേസില്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന പ്രത്യേക കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ലോകായുക്ത ഒക്ടോബര്‍ 25-ന് ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനയ്ക്ക് ഭൂമി നല്‍കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള…

Read More

നവംബർ 9ന് ശേഷം സംസ്ഥാനത്ത് ഉടനീളം മഴ വീണ്ടും വർദ്ധിക്കും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

RAIN

ബെംഗളൂരു : സംസ്ഥാനത്തെ 15 ജില്ലകളിലും അടുത്ത 2 ദിവസത്തേക്ക് മഴ പെയ്യുമെന്ന് നിരീക്ഷണ കേന്ദ്രം. ഷൊരാപൂർ, ഹുൻസൂർ, കോലാർ, പൊന്നമ്പേട്ട്, കെആർനഗർ, മഹാലിങ്പൂർ, യദ്രമി സൈദാപൂർ, ബസവൻ ബാഗേവാടി, നാഗമംഗല എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. സംസ്ഥാനത്തെ പലയിടത്തും നിർത്താതെ മഴ പെയ്യുകയാണ്. നവംബർ ഒമ്പതിന് ശേഷം മഴ വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെൽഗാം, റായ്ച്ചൂർ, യാദഗിരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ,…

Read More

നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ നാളെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബിഎംആർസിഎൽ. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര – മാധവാര ലൈൻ. തുമകുരു റോഡിലെ ബെംഗളൂരു ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ എത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കു നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്കു നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ…

Read More

കേരളത്തിൽ ഇന്നും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…

Read More

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബംഗളൂരു: തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതാവുകയും ശേഷം നടത്തിയ തിരച്ചിലിൽ അതേ വീട്ടിലെ സിന്ടെക്‌സ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്‌തു. നഗരപ്രാന്തത്തിലെ ആനേക്കൽ താലൂക്കിലെ ഇഗ്ഗളൂരിലാണ് സംഭവം. ഹർഷിതയുടെയും മനുവിൻ്റെയും ഒന്നരമാസം പ്രായമുള്ള മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഏഴുമാസം മുമ്പ് മാസം തികയാതെ കുഞ്ഞ് പിറന്നു. സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായ പശ്ചാത്തലത്തിൽ ഒരാഴ്ച മുമ്പാണ് കുഞ്ഞുമായി വീട്ടിലെത്തിയത്. മഹാലക്ഷ്മി വീട്ടിലെത്തിയതോടെ ഇരുകുടുംബങ്ങളും…

Read More

വൈദ്യുതി ബില്ലടയ്ക്കാൻ മറന്നോ..? സംവിധാനവുമായി കെഎസ്‌ഇബി

വൈദ്യുതി ബില്ലടയ്ക്കാൻ പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ടല്ലേ..? മാത്രമല്ല കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടിയും വരും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് കെഎസ്‌ഇബി. ചെയ്യേണ്ടത് ഇത്രമാത്രം കണ്‍സ്യൂമർ രേഖകള്‍ക്കൊപ്പം ഫോണ്‍ നമ്പർ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്‌എംഎസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും…

Read More

ടിക്കറ്റ് ബുക്കിങ് അടക്കം സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കില്‍; ഡിസംബര്‍ അവസാനത്തോടെ പുതിയ ‘സൂപ്പര്‍ ആപ്പു’മായി റെയില്‍വേ;

ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്പ്’ ഉടന്‍!. സേവനങ്ങള്‍ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനാണു നീക്കം. ഡിസംബര്‍ അവസാനത്തോടെ ‘സൂപ്പര്‍ ആപ്പ്’ സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐആര്‍സിടിസിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും…

Read More

ആളുകളെ അത്ഭുതപ്പെടുത്തി അപകടസ്ഥലത്ത് നിന്ന് 2 ദിവസമായിട്ടും നീങ്ങാതെ കോഴി

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടിയിൽ മരം വീണു. സ്കൂട്ടിയിലുണ്ടായിരുന്ന ഇടമംഗല വില്ലേജിലെ ദേവസ്യ സ്വദേശി സീതാരാമ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. സീതാരാമൻ തൻ്റെ വീട്ടിൽ നടക്കാനിരുന്ന മംഗള കർമ്മത്തിന് കോഴിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. സംഭവത്തിനിടെ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ മൃതദേഹത്തിന് സമീപം കോഴിയും വീണു. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്ക് പോയ കോഴിയെ സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ പോയ ശേഷമാണ് തിരിച്ചെത്തിയത്. ശേഷം സീതാരാമന്റെ സ്കൂട്ടിയിൽ കയറി ഇരുന്നു.…

Read More

ഈ ഇനം ചരട് ഉപയോഗിച്ചുള്ള പട്ടം പറത്താൻ സാധിക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ബെംഗളൂരു : പട്ടം പറത്താൻ ലോഹമോ ചില്ലോപൂശിയ ചരട് ഉപയോഗിക്കുന്നത് വിലക്കി കർണാടക സർക്കാർ. മനുഷ്യർക്കും പക്ഷികൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നത് തടയാനാണ് ഇവ നിരോധിച്ചത്.ഇനിമുതൽ ലോഹം, ചില്ല് ഘടകങ്ങളോ പശകളോ ഇല്ലാത്ത കോട്ടൺ ചരട് മാത്രമേ പട്ടം പറത്താൻ ഉപയോഗിക്കാവൂ. നേരത്തേ പട്ടം പറത്താൻ ചൈനീസ് മാഞ്ചയ്ക്ക് നിരോധനമുണ്ടായിരുന്നു. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് സർക്കാർ 1986-ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിൻ്റെ അഞ്ചാംവകുപ്പു പ്രകാരം വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയത്. സർക്കാരിനെ അഭിനന്ദിക്കുന്നതായി പെറ്റ…

Read More

മലയാളി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുക ആയിരുന്ന പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. കൊട്ടാരക്കര സ്വദേശി ആണ് പ്രശാന്ത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും.

Read More
Click Here to Follow Us