ഏതാണ്ടൊരോർമ്മ വരുന്നുവോ..? ഓർത്താലുമോർക്കാതിരുന്നാലും ആതിരയെത്തും കടന്നു പോമീവഴി…. എന്ന കക്കാടൻ കനൽ വരികൾ മനസിൽ കോറിയിട്ടത് ഉത്സവം എന്നാണ്. നമ്മളോർത്താലും ഓർക്കാതിരുന്നാലും സമയാസമയങ്ങളിൽ വന്നു പോവുന്ന ക്ഷേത്രോത്സവങ്ങൾ ചിലർക്കെല്ലാം മുനയൊടിഞ്ഞ ഗൃഹാതുരതയാവാം, പക്ഷെ എന്റെ പാതി മനസ്സിലവ മുള്ളുള്ള നഷ്ടങ്ങൾ തന്നെയാണ്. ഭൂതകാലത്തെ അവ്യക്ത ചിത്രങ്ങൾ അടുക്കിപ്പിടിച്ചു നോക്കിയപ്പോൾ ഹൃദയത്തിൽ ചുറ്റു വിളക്ക് തെളിഞ്ഞു കത്തുന്ന ഉത്സവ ഓർമകളിൽ എന്റെ പ്രായം പത്തിനും പതി മൂന്നിനും ഇടയിലാണ് . തൃച്ചംബരം ശ്രീ കൃഷ്‌ണ ക്ഷേത്രത്തിനും പഠിച്ച തൃച്ചംബരം യൂ പി സ്‌കൂളിനും (അന്ന്, തളിപ്പറമ്പിലെ…
Read MoreAuthor: ഗീതിക
മാസ്ക് അണിഞ്ഞു ജീവിച്ചു തുടങ്ങുമ്പോൾ… ഷൈന രാജേഷ് എഴുതുന്നു.
കോളേജിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ച സുനിൽ മാഷെഴുതിയ കവിതയിൽ ഇന്നലെ വായിച്ചതാണ് ‘ശരിയുടെ ആഴമളക്കാൻ വരരുത്’ എന്നത്. മനസിനെ ഏറെ സ്പർശിച്ച ഒരു വാചകമായിരുന്നു അത്. എൻറെയും നിൻറെയും ശരികൾ തമ്മിലുള്ള അന്തരം തന്നെയാണ് പലപ്പോഴും വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതും മറ്റുള്ളവരെ ക്രിട്ടിസൈസ് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതും. നമ്മുടെ ശരികൾ ഉണ്ടാകുന്നത് നമ്മുടെ ചിന്തകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നുമെല്ലാമാണ് അതുകൊണ്ടു തന്നെ മറ്റൊരു സാഹചര്യത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയോട്ട് ”ശരിയിങ്ങനെയാണ്” എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിക്കില്ല എന്നതാണ്…
Read More