”കേരളത്തില്‍ നിന്ന്‍ ഐ എസിലേക്ക് പോയ ഇരുപത്തഞ്ചോളം ആളുകളില്‍ അഞ്ചു പേരെങ്കിലും പീസ്‌ സ്കൂളുമായി നേരിട്ട് ബന്ധമുള്ളവരാണ് , അവയില്‍ റിക്രൂട്ട്മെന്ടിന്റെ ‘കിംഗ് പിന്‍ ‘ എന്ന് സംശയിക്കുന്ന റാഷിദ്‌ അബ്ദുള്ള സ്കൂളിന്റെ അട്മിനിസ്ട്രെറ്റര്‍മാരില്‍ ഒരാളുമായിരുന്നു ………….! നിങ്ങളുടെ സുഹൃത്ത് ഇസ്ലാമാകാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ എന്ത് ഉപദേശം നല്‍കും ..? എട്ടുവയസ്സുള്ള കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഇവയോക്കെയാണോ ..? അഭിലാഷ് മോഹന്‍ അവതരിപ്പിക്കുന്ന ‘ക്ലോസ് എന്‍ കൌണ്ടറില്‍ ‘ ഉത്തരം മുട്ടി എം എം അക്ബര്‍ …

ഇസ്ലാമിക പ്രബോധകനും , പീസ്‌ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ മാനേജിംഗ് ഡയറക്ടറുമായ എം എം അക്ബറിനെ , റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്കൌണ്ടറില്‍ വെള്ളം കുടിപ്പിച്ചു അഭിലാഷ് മോഹന്‍ … ! ഹൈദരാബാദില്‍ ഈ അടുത്ത് അറസ്റ്റിലായ അക്ബറിനെ ജാമ്യത്തില്‍ വിട്ടതിനു ശേഷം ആദ്യമായി   പങ്കെടുക്കുന്ന തുറന്ന ചര്‍ച്ചയിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്‍പില്‍ പതറുന്ന കാഴ്ചകള്‍ അരങ്ങേറിയത് ..താങ്കളുടെ  പേരില്‍ ‘ലുക്ക് ഔട്ട്‌ നോട്ടീസ്’ പുറപ്പെടുവിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് പോലീസിനു മുന്‍പില്‍ ഹാജരായില്ല എന്ന ചോദ്യത്തിനു തന്റെ പേരില്‍ എഫ്. ഐ.ആര്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത…

Read More

‘കോട്ടയത്തിന്റെ സ്വന്തം കേഡി കുഞ്ഞച്ചന്‍റെ’ രണ്ടാം ഭാഗം ഉണ്ടാവില്ല : പകര്‍പ്പകാശം ആര്‍ക്കും നല്‍കിയിട്ടില്ല എന്ന് നിര്‍മ്മാതാവ് എം മണി , എന്നാല്‍ കോട്ടയത്ത്‌ നിന്നുള്ള മറ്റൊരു അച്ചായന്‍ കഥാപാത്രമായി മമ്മൂക്കയ്ക്കൊപ്പം എത്തുമെന്ന് ഫ്രൈഡേ ഫിലിംസ്

രണ്ടു ദിവസം മുന്പ് സംവിധായകന്‍  മിഥുന്‍ മാനുവല്‍ തോമസ്‌ ഫേസ്ബുക്കിലൂടെ അറിയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പുറത്തുവരില്ല എന്ന് ഏകദേശം ഉറപ്പായി ..ചിത്രത്തിന്റെ അവകാശം താന്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്ന് എം മണി വാര്‍ത്താകുറിപ്പില്‍ അറിയിച്ചതോടെ കേരളയക്കരയാക്കെ  കാത്തിരുന്ന  ഒരു വമ്പന്‍ ഇനീഷ്യന്‍ കളക്ഷന്‍ ഹൈപ്പിനു  വെറും രണ്ടേ രണ്ടു ദിവസത്തെ ബാല്യം മാത്രം നല്‍കി  അവസാനിച്ചു …അച്ചായന്‍ കഥാപാത്രങ്ങളുടെ ചാരുതയില്‍ ഇന്നും വിളങ്ങി നില്‍ക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് ഇന്നും കുഞ്ഞച്ചന്‍ …ഇന്നും ചാനലുകളില്‍ ഇടതടവില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രത്തിന് ആരാധകരും ഏറെയാണ്‌…

Read More

മൊട്ടുകൾ പാതി വിടർന്ന’പൂമരം’.. വിരിയാൻ വൈകിയതാണോ…?ചങ്കൂറ്റം നിറഞ്ഞ പരീക്ഷണ ശ്രമങ്ങൾ അനുചിതമോ..? തിരകഥയിലെ ദുർബ്ബലത കല്ലുകടിയാകുന്നു…വായിക്കാം പൂമരം റിവ്യൂ..

റിയലിസ്റ്റിക്ക് സിനിമയുടെ ശ്രേണിയിൽ പടം എടുക്കുന്ന നവാഗത സംവിധായകരിൽ എബ്രിഡ് ഷൈൻ എങ്ങനെ കയറികൂടി എന്നു ചോദിച്ചാൽ മുൻപ് ഇറങ്ങിയ രണ്ടു ചിത്രങ്ങൾ വിവരിക്കും..1983, ആക്ഷൻ ഹീറോ ബിജു.. എന്നിവ തന്നെ.. ഗൃഹാതുരത്വം തുളുമ്പുന്ന ക്രിക്കറ്റ് മാമാങ്കവും സ്ഥിരം പോലീസ് ക്ളീഷെ കഥകളിൽ നിന്ന് വഴി മാറി യാഥാർഥ്യത്തോട് നീതി പുലർത്തി നമ്മുടെ തനതായ നിയമപാലന സംവിധാനവും അഭ്രപാളിയിൽ ഒരുക്കിയ അദ്ദേഹം ഇക്കുറി തിരഞ്ഞെടുത്തത് ക്യാമ്പസ് മേഖല ആയിരുന്നു.. മലയാള ചിത്രങ്ങങ്ങളുടെ പരമ്പരാഗത സമവാക്യങളിൽ നിന്ന് വഴിമാറി വളരെയേറെ വ്യത്യസ്ത ആ മേക്കിങ്ങിന് അവകാശപ്പെടാൻ…

Read More

ഏറ്റവും കൂടുതല്‍ വിമാന അപകടങ്ങളുടെ സാധ്യത ലാന്‍ഡിംഗില്‍ …..! ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗം ‘നമ്മ ബാംഗ്ലൂരിലെത്’ ..റണ്‍വെയിലെ വെല്ലുവിളികളുടെ അതിജീവനവും പ്രവര്‍ത്തനരീതിയും നിങ്ങള്‍ അറിഞ്ഞാല്‍ അമ്പരക്കും …ജൂനിയര്‍ ഫയര്‍ ഓഫീസര്‍ സുനില്‍ എംപി എഴുതുന്നു …..

രാജ്യത്ത്  ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നാം സ്ഥാനത്താണ് നമ്മ ബംഗലൂരുവിലെ കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌….എന്നാല്‍ എപ്പോഴെങ്കിലും സഞ്ചരിക്കുമ്പോള്‍ എയര്‍പോര്ട്ടിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫയര്‍ സ്റേഷന്‍ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ …?   ഇന്നേ വരെ ലോകത്ത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന  വിമാന അപകടങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് നോക്കിയാല്‍ ,എയര്‍ ക്രാഫ്റ്റ്  റെസ്ക്യൂ ആന്‍ഡ്‌ ഫയര്‍ ഫൈറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്ന (ARFF) വഹിക്കുന്ന ധര്‍മ്മം എത്രത്തോളമെന്നു   മനസ്സിലാകും …ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ റെസ്ക്യൂ  വിഭാഗമെന്ന ഖ്യാതി ബെംഗലൂരുവിനു ലഭിച്ചത്തിന്റെ…

Read More

കൊളംബോയില്‍ ‘കടുവകളുടെ കടന്നാക്രമണം ‘, പുതിയ വിജയ ചരിതം രചിച്ച് ബംഗ്ലാദേശ് : ലങ്കയെ തകര്‍ത്തത് അഞ്ചു വിക്കറ്റിനു ..

കൊളംബോ : നിഹാദസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരം ലങ്ക ഇനി ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല .. പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച ടി20 സ്കോര്‍  പടുത്തുയര്‍ത്തി ,താരതമ്യേന കുട്ടി ക്രിക്കറ്റിലെ ദുര്‍ബലരെന്ന പേരുദോഷമുള്ള ബംഗ്ലാദേശിനു മുന്‍പില്‍ വെച്ച് നീട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി ….ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 എന്ന മികച്ച സ്കോര്‍  കുശാല്‍ പെരേരയുടെയും , മെന്‍ഡിസിന്റെയും ,ഉപുല്‍ തരംഗയുടെയും  കരുത്തില്‍ അവര്‍ അടിച്ചു കൂട്ടി…

Read More

കടുവകളെ കടിച്ചു കുടഞ്ഞു ലങ്കന്‍ സിംഹങ്ങള്‍ : മൂന്നാം ടി20 യില്‍ ബംഗ്ലാദേശ് വിജയലക്‌ഷ്യം 215

കൊളംബോ : നിദാഹസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരത്തില്‍ ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ …ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക നേടിയത് 214 റണ്‍സ് ..തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം പിന്തുടരുന്ന കുശാല്‍ പെരെര (48 പന്തില്‍ 74), മെന്‍ഡിസ് (30  പന്തില്‍57) മാണ് മികച്ച സ്കോറിനു അടിത്തറ പാകിയത്‌ …ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയക്കുകയായിരുന്നു …ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ബംഗ്ലാ ക്യാപ്റ്റന്‍ മഹമദുള്ള വിഭജിച്ചെങ്കിലും പിന്നീട്‌ വന്ന ഉപുല്‍ തരംഗ (15  പന്തില്‍  32) കൂറ്റന്‍…

Read More

മഹാരാഷ്ട്രയെ വിറപ്പിക്കുന്ന കര്‍ഷകപ്രക്ഷോഭം ദേശീയ തലത്തില്‍ കത്തിപ്പടരുന്നു, 200 കിലോമീറ്റര്‍ കാല്‍ നടയായി പതിനായിര കണക്കിന് കര്‍ഷകര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് ..മുന്നില്‍ പട നയിച്ച്‌ മലയാളിയായ വിജു കൃഷ്ണനും

മുംബൈ : അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരിന്റെ പൊള്ളയായ കടാശ്വാസ പദ്ധതികളും വാഗ്ദാനങ്ങളും ഒരു തരത്തിലും തങ്ങളെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യമുള്‍ക്കൊണ്ട കര്‍ഷകര്‍   പ്രക്ഷോഭവുമായി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്നു കയറുന്നത് ചരിത്രത്തിലേക്ക് തന്നെ ആവണം …വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകളും , വരള്‍ച്ച മൂലമുണ്ടായ വിള നാശമൊക്കെ അതിന്റെ തീവ്രതമുറ്റുന്ന രീതിയില്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ തന്നെയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നീക്കവും …അതിന്റെ തലപ്പത്ത് നിന്ന് നയിക്കുന്നത് മലയാളിയായ ‘കരിവള്ളൂര്‍കാരന്‍’  വിജു കൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റ്…

Read More

സൈലന്റ് ത്രില്ലറിന്റെ പുതു വഴികള്‍ ഉന്നം വെച്ച് കാര്‍ത്തിക്ക് സുബ്ബരാജ് എത്തുന്നു, ഒപ്പം പ്രഭു ദേവയും : ഒറ്റ ടീസറില്‍ ആരാധകരെ ഞെട്ടിച്ച് ‘മെര്‍ക്കുറി ‘

ചെന്നൈ : നവ യുഗ സംവിധായകരില്‍ കോളിവുഡ് പ്രതീക്ഷകളുടെ ആദ്യ ശ്രേണിയില്‍ തന്നെ കാര്‍ത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്..പിസ്സ ,ഇരൈവി , ബോബി സിംഹയ്ക്ക് മികച്ച സഹ നടനുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ‘ജിഗര്‍ തണ്ട’ എന്നീ  ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ആ  ടാലന്റ് വ്യക്തമാകും …കാര്‍ത്തിക്കിന്റെ കരിയര്‍ പരിശോധിച്ചാല്‍ ഷോര്‍ട്ട് ഫിലിമുകളുടെ തരംഗമായ ഒരു സമയത്ത്  തന്റെതായ പാത വെട്ടി തുറന്ന്‍ ഫിലിം മേക്കിംഗ് രംഗത്ത് ചുവടുറപിച്ച പ്രതിഭയാണ് അദ്ദേഹം …എന്നാല്‍ സമാന്തരമായി അല്‍പ്പം വിവാദങ്ങളും ആ കരിയറിനെ ബാധിച്ചതായി കാണാം…

Read More

കൊടിഗെഹള്ളിയില്‍ കവര്‍ച്ച പരമ്പര വീണ്ടും …നിര്‍ത്തിയിട്ട കാറില്‍ നിന്നും ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നു..

ബെംഗലൂരു ; ഹെബ്ബാളിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും തുടര്‍ക്കഥയാവുന്നത് മുന്പ് വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു ..ഇതിനു പിന്നാലെ സമീപമുള്ള കൊടിഗെഹള്ളിയിലും കവര്‍ച്ചകള്‍ നടന്നതായി പരാതി….ബുധനാഴ്ച അര്‍ദ്ധ രാത്രിയിലാണ് കൊടിഗെഹള്ളി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട ടാക്സിയില്‍ നിന്നും   പള്‍സര്‍ ബൈക്കിലെത്തിയ  രണ്ടംഗ സംഘം ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നത് …മഗടി റോഡ്‌ സുംഗഡഗട്ടെ സ്വദേശിയായ  ഉമേഷ്‌ ( 31) ആണ്  ആക്രമത്തിനു ഇരയായത് …മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നതായും , തന്നെ ആക്രമിച്ച ശേഷം സമീപമുള്ള മറ്റൊരു ടാക്സി കാര്‍ കൂടി ആക്രമിക്കാന്‍…

Read More

മസ്തിഷ്കമരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന്‍ പകര്‍ന്നത് 3 പേര്‍ക്ക് ,ബെംഗലൂരുവില്‍ നിന്നുള്ള പ്രയാണം ഒരു ‘ട്രാഫിക്ക് ‘ സിനിമ പോലെ ….

ബെംഗലൂരു :  മസ്തിഷ്ക മരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന്‍ പകര്‍ന്നു നല്‍കിയത് മൂന്ന്‍ പേര്‍ക്ക് ..ചിത്ര ദുര്‍ഗ്ഗയില്‍ നിന്നും മംഗളൂരു എ ജെ ഹോസ്പിറ്റലില്‍ ബ്രെയിന്‍ ട്യൂമറിന്  ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചത് വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു ..തുടര്‍ന്ന്‍ കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവയവ ദാന ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി …ശേഷം വൈകുന്നേരം 4.30 ഓടെ മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം അവയവങ്ങളുമായി തിരിച്ച മെഡിക്കല്‍ സംഘം   കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 5.16 എത്തിച്ചേരുന്നു ….തുടര്‍ന്ന്‍ തിരക്കേറിയ എയര്‍പോര്‍ട്ട് റോഡ്‌…

Read More
Click Here to Follow Us