ന്യൂഡല്‍ഹി: ഇന്ത്യയെ നമ്പര്‍ നമ്പർ ആക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ എന്ന പേരിലാണ് ആം ആദ്മി നേതാവ് കെജ്‌രിവാള്‍ ബുധനാഴ്ച ക്യാമ്പെയിന്‍ ആരംഭിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായാണ് കെജ്‌രിവാളിന്‍റെ രാഷ്ട്രീയ നീക്കം. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴിൽ, ‘സ്ത്രീകൾക്ക് സുരക്ഷ, തുല്യത, ബഹുമാനം’, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില എന്നിവയാണ് കെജ്‌രിവാള്‍ മുന്നോട്ടുവെക്കുന്ന അഞ്ച് പോയിന്റുകള്‍ അടങ്ങിയ വിഷന്‍.
Read MoreAuthor: News Desk
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നിർമ്മൽ യാത്ര ചെയ്തിരുന്ന കാർ പ്രളയത്തിൽ ഒഴുകിപ്പോയ നിലയിൽ കണ്ടെത്തിയിരുന്നു.
Read Moreവിമാനത്താവളത്തില്‍ അഞ്ചു വയസ്സുകാരിയുടെ ബാഗില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വയസുകാരിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. കർണാടകയിലെ വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍റെ മകളുടെ ബാഗിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനാണ് ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോൾ അധികൃതർ കുടുംബത്തെ തടഞ്ഞുനിർത്തി അഞ്ച് വയസുകാരിയുടെ ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഇവരെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഇസ്രായേലിലേക്ക് വിനോദയാത്രയ്ക്ക് പോയെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബുള്ളറ്റ് വിദേശത്ത് നിർമ്മിച്ചതാണെന്നും വലിയ തോക്കുകളിൽ…
Read Moreഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണം താത്കാലിക ഭരണസമിതി ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്‍റെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇടക്കാല ഭരണസമിതി രൂപീകരിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര…
Read More6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍; റാഫേല്‍ നദാലിന് തോൽവിയോടെ തുടക്കം
സിന്‍സിനാറ്റി: പരിക്കിനെ തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ റാഫേൽ നദാലിന് തോൽവിയോടെ തുടക്കം. സിൻസിനാറ്റി ഓപ്പണിൽ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്ക് ആണ് നദാലിനെ വീഴ്ത്തിയത്. സ്കോർ 7-6(9), 4-6, 6-3 എന്നിങ്ങനെയായിരുന്നു. വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പരിക്കിനെത്തുടർന്ന് പിൻമാറിയതിന് ശേഷം ആദ്യമായാണ് നദാൽ കോർട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലൈ ആറിന് ശേഷം നദാൽ കളിച്ചിട്ടില്ല. യുഎസ് ഓപ്പണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നദാൽ സിൻസിനാറ്റി ഓപ്പണിൽ കളിക്കാൻ എത്തിയത്. സിൻസിനാറ്റിയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടര മണിക്കൂറും 15…
Read Moreസിവിക് ചന്ദ്രനെതിരായ കേസ്; SC-ST ആക്ട് നിലനിൽക്കില്ലെന്ന വാദവും വിവാദത്തിൽ
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും, കേസിൽ പട്ടികവർഗ പീഡന നിരോധന നിയമം ബാധകമല്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് കോടതി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ അയച്ച വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പട്ടികജാതി നിയമം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം,…
Read Moreപിഎസ്ജി താരങ്ങളുടെ മെനുവിൽ നിന്ന് കൊക്കകോളയും ഐസ്ഡ് ടീയും നിരോധിച്ചതായി റിപ്പോർട്ട്
ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ കൊക്കകോളയും ഐസ്ഡ് ടീയും താരങ്ങളുടെ മെനുവിൽ നിന്ന് നിരോധിച്ചതായി റിപ്പോർട്ട്. ക്ലബ്ബിൽ പുതുതായി നിയമിതനായ ന്യൂട്രീഷ്യനാണ് ഈ തീരുമാനം കൈക്കൊണ്ടത്. പി.എസ്.ജിയെ പൂർണ്ണമായും പ്രൊഫഷണൽ ക്ലബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. മുൻ സ്പാനിഷ് താരത്തെയാണ് പിഎസ്ജി മുഴുവൻ സമയ ന്യൂട്രീഷ്യനായി നിയമിച്ചത്. എല്ലാ താരങ്ങളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് നിർദേശം. അങ്ങനെ ചെയ്യുന്നതിലൂടെ, കളിക്കാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും അവർ എന്താണ് കഴിക്കുന്നതെന്ന് മാനേജ്മെന്‍റിന് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസണിലും ക്ലബ്ബിനൊപ്പം…
Read Moreരാജ്യത്ത് കൊവിഡ് വർധിക്കുന്നു; 24 മണിക്കൂറിനിടെ 12608 പുതിയ കേസുകൾ
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44298864 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു. ഓഗസ്റ്റ് 17ന് 9,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16ന് 8,813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,01,343 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി. രോഗമുക്തി നിരക്ക്…
Read More‘എല്ലാ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ ശ്രീകൃഷ്ണ ജയന്തി’
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധര്‍മ്മങ്ങള്‍ക്കെതിരെ ധർമ്മം പുനഃസ്ഥാപിക്കുന്നതിന്‍റെ പ്രതീകമായാണ് ശ്രീകൃഷ്ണൻ എന്ന സങ്കൽപ്പത്തെ ഭക്ത സമൂഹം കാണുന്നതെന്നും എല്ലാത്തരം അധര്‍മ്മങ്ങള്‍ക്കെതിരെയും പോരാടാൻ ശ്രീകൃഷ്ണജയന്തി പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. “അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മ്മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.”, മുഖ്യമന്ത്രി കുറിച്ചു ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്…
Read Moreപ്രിസർവേറ്റീവ് വേണ്ട; ചക്ക ഉണക്കി സൂക്ഷിക്കാൻ മാർഗവുമായി ചക്കക്കൂട്ടം
കൊല്ലം: ഓരോ വർഷവും 10 ലക്ഷം ടൺ ചക്ക ഉപയോഗശൂന്യമാകുന്നുണ്ട്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെങ്കിൽ, നാളത്തെ ഭക്ഷണമാക്കി മാറ്റാൻ കഴിയും. കൊല്ലം വെളിയത്തെ തപോവന്‍ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചക്ക ക്ലസ്റ്ററിൽ നടന്ന ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു അത്. ചക്കയിലുള്ള ജലാംശം നീക്കംചെയ്യാൻ ഡ്രയറുകൾ കണ്ടുപിടിച്ചിട്ടുണ്ട്. വിറക് ഉപയോഗിക്കുന്ന ഡ്രയറുകളും ഇലക്ട്രിക്കൽ ഡ്രയറുകളും ഉണ്ട്. ഇതിലൂടെ ചക്ക അരിഞ്ഞ് ഉണക്കി സൂക്ഷിക്കാം. ആവശ്യമുള്ള സന്ദർഭങ്ങളിൽ വെള്ളത്തിൽ ഇട്ട് ഉപയോഗിക്കുകയും ചെയ്യാം. പ്രിസർവേറ്റീവുകൾ ഇല്ല. ചക്കയുടെ ഗുണം തനതായ രുചിയോടെ…
Read More