കേരളത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കാണ് കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവേയിൽ പറയുന്നു. കേരളത്തിനു പുറമെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ലൈംഗിക പങ്കാളികളുള്ളത്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക പങ്കാളികളുള്ളത് രാജസ്ഥാനിലാണെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയോ ജീവിതപങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക…
Read MoreAuthor: News Desk
സിവിക് കേസ്; കോടതി പരാമർശം ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലെ പരാമർശങ്ങൾ ഏറെ ആശങ്കാജനകമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രശ്നങ്ങൾ വിലയിരുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് അവകാശമുണ്ട്. എന്നാൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം കേസുകളിൽ വിചാരണയിൽ കോടതി നടപടികൾ അതിജീവിതക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് തികച്ചും വിപരീതമാണിത്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തുമ്പോള്‍പോലും അപമാനിക്കുന്ന ചോദ്യങ്ങളോ പരാമർശങ്ങളോ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ്…
Read Moreആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന്…
Read Moreഫിഫ ലോകകപ്പ്; ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വിൽപന അടുത്ത മാസം
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്ക് സന്തോഷവാർത്ത. അവസാന മിനിറ്റ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് ഫൈനൽ വരെ വിൽപ്പന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ ദോഹയിലെ ഫിഫ കൗണ്ടർ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകും. തീയതി പിന്നീട് അറിയിക്കും. അവസാന മിനിറ്റ് വിൽപ്പന ഫസ്റ്റ് കം ഫസ്റ്റ് രൂപത്തിലായിരിക്കും. സെപ്റ്റംബർ അവസാനം ആരംഭിക്കുന്ന അവസാന മിനിറ്റ് വിൽപ്പന ലോകകപ്പ് ഫൈനൽ വരെ നീണ്ടുനിൽക്കും, ഇത് കൂടുതൽ ആളുകൾക്ക് ടിക്കറ്റ് വാങ്ങാൻ വഴിയൊരുക്കും. നവംബർ 20ന് ആരംഭിക്കുന്ന…
Read Moreകാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍
തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സി.പി.എം നേതാക്കളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. “ആഭ്യന്തരവകുപ്പ് പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും എൽഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. എകെജി സെന്‍റർ…
Read Moreസഹകരണ ബാങ്ക് അഴിമതി; ബിജെപി നാളെ സെക്രട്ടറിയേറ്റ് ധർണ നടത്തും
സംസ്ഥാന സഹകരണ സ്ഥാപനങ്ങളെ സിപിഐഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തും. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും. സുതാര്യത ഉറപ്പാക്കാതെ നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് കേരളത്തിലുടനീളം പ്രവർത്തിക്കുന്നത്. സഹകരണ മേഖലയെ രാഷ്ട്രീയമായി സ്വതന്ത്രമാക്കിയാൽ മാത്രമേ ഇത്തരം അഴിമതികൾ അവസാനിപ്പിക്കാൻ കഴിയൂ. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More‘റോഡിലെ കുഴികൾ മൂലം അപകടമുണ്ടായാൽ കലക്ടർമാർ വിശദീകരണം നൽകണം’
കൊച്ചി: ദേശീയപാതയിലെ കുഴികൾ കാരണം അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമ്മിത ദുരന്തങ്ങളാണിവ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിനാണ് ടോൾ നൽകുന്നത്, ആരാണ് ടോൾ പിരിവ് നിർത്തേണ്ടതെന്നും കോടതി ആരാഞ്ഞു. ഈ മാസം 31ന് ഓൺലൈനായി ഹാജരാകാൻ വിജിലൻസ് ഡയറക്ടറോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തൃശൂർ, എറണാകുളം കളക്ടർമാർ കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മണ്ണുത്തി-കറുകുറ്റി ദേശീയപാതയിൽ വീഴ്ചയുണ്ടായെന്നാണ് തൃശൂർ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. റോഡ്…
Read Moreവിമാനത്തിലെ പ്രതിഷേധം; കാപ്പ ചുമത്താനുള്ള നീക്കത്തിൽ പ്രതികരണവുമായി ഫർസീൻ
കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. നടപടി ഭരണകൂട ഭീകരതയാണെന്നും ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണെന്നും ഫർസീൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും തുടച്ചുനീക്കുന്ന സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പതാക കൈയിലേന്തി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്താൻ ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല. മറിച്ച് ഈ രാജ്യത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടന സ്വാതന്ത്ര്യമുള്ള പൗരനാണ് താനുമെന്ന ബോധ്യം മാത്രം മതി, ഫർസീൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്‍റെ…
Read Moreബിൽക്കിസ് ബാനു കേസ്; പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് 600 പേർ ഒപ്പിട്ട പ്രസ്താവന
ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. ഇത് സംബന്ധിച്ച് 600 പേരിലധികം ഒപ്പിട്ട പ്രസ്താവന പുറത്തിറക്കി. തൊഴിലാളികൾ, ചരിത്രകാരൻമാർ, സാമൂഹിക പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്. സഹേലി വിമൻസ് റിസോഴ്‌സ് സെന്റർ, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചു. സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ചതിൽ ലജ്ജിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. വിധി അധാർമ്മികവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാണിച്ച പ്രസ്താവനയിൽ, ഇത് സംസ്ഥാനത്തിന്‍റെ…
Read Moreയൂത്ത് കോൺഗ്രസ് പ്രവർത്തകന് കാപ്പ ചുമത്താൻ നീക്കം; വിമർശനവുമായി വി.ഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. “ഫർസീനെതിരെ 19 കേസുകളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ 12 കേസുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചതിന്‍റെ കേസുകളാണ്. അവയിൽ പലതും കഴിഞ്ഞു. അങ്ങനെയെങ്കിൽ 40 ക്രിമിനൽ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാവുമോ?” – അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ നേതാവിനെതിരെയുള്ള 16 കേസുകളും മറ്റ് വിദ്യാർത്ഥികളെ ആയുധം…
Read More