ബെംഗളൂരു: സ്പുട്‌നിക് വാക്സിന് ഉയർന്നവില ടെൻഡറിൽ കാണിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് സ്പുട്‌നിക് വാക്സിനെത്തിക്കാനായി രണ്ട് ഇന്ത്യൻ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം. മുംബൈ കേന്ദ്രമായുള്ള ബൾക്ക് എം.ആർ.ഒ. ഇൻഡസ്ട്രിയിൽ സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായുള്ള തുളസി സിസ്റ്റംസ് എന്നിവയാണ് ടെൻഡർ സമർപ്പിച്ചത്. മുംബൈയിലെ കമ്പനി സ്പുട്‌നിക് വി വാക്സിനും ബെംഗളൂരുവിലെ കമ്പനി സ്പുട്‌നിക് ലൈറ്റ് വാക്സിനും എത്തിക്കാനാണ് ടെൻഡർ നൽകിയത്. സംസ്ഥാന സർക്കാർ വിളിച്ച ആഗോള ടെൻഡറിനോട് പ്രതികരിച്ചാണ് കമ്പനികൾ വാക്സിനെത്തിക്കാൻ തയ്യാറായത്. രണ്ട് കമ്പനികളും വലിയ തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തിയതെന്നും…
Read MoreAuthor: ന്യൂസ് ബ്യുറോ
സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതിനെകുറിച്ച് ജൂൺ 5ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. നിലവിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല എന്നും പൊതുജനങ്ങൾ നിലവിലെ നിയന്ത്രണങ്ങളിൽ സഹകരിക്കുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്താൽ ലോക്ഡൗൺ വീണ്ടും നീട്ടേണ്ട ആവശ്യകത ഉണ്ടാവില്ലന്നും അദ്ദേഹം വെളിപ്പെടുത്തി. There are no talks on lockdown extension. We will think about it on June 5: Karnataka CM BS Yediyurappa pic.twitter.com/JKaosQA71Z — ANI (@ANI) May 29, 2021 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ…
Read Moreസ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും
ബെംഗളൂരു: സർവീസ്‌നിരക്ക് വർധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ ഇനി ചിലവ് കൂടും. വാക്സിനെടുക്കുമ്പോൾ ഈടാക്കുന്ന സർവീസ്‌നിരക്ക് 100 രൂപയിൽനിന്ന് 200 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരുന്നത് 300 രൂപ സർവീസ് നിരക്ക് ഈടാക്കാനുള്ള അനുമതിയാണ്. വാക്സിൻ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാനും ഇവ ആശുപത്രികളിലെത്തിക്കാനും വാക്സിനേഷൻകേന്ദ്രങ്ങൾ അണുവിമുക്തമാക്കാനുമുള്ള ചെലവായാണ് പ്രത്യേകം തുക ഈടാക്കുന്നത്. നിലവിൽ ഒരുഡോസ് കോവിഷീൽഡ് വാക്സിന് 850 രൂപമുതൽ 1100 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടത്. കോവാക്സിനും സ്പുട്‌നിക് വാക്സിനും 1250 രൂപയും ഈടാക്കും. സ്പുട്‌നിക്…
Read Moreരക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി
ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെയാണ് പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. നഗരത്തിലെ രാമമൂർത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശിൽ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്തുടർന്ന് പിടികൂടിയ സംഘം നഗരത്തിൽ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്‍റെ വീഡിയോ പകർത്തി സൂക്ഷിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ്…
Read Moreയുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചവർ നഗരത്തിൽ പിടിയിൽ
ബെംഗളൂരു: യുവതിയെ ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ കുറ്റവാളികളെ തേടി അസം പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. I appeal the citizens to help the Police of all the States and Union Territories🙏 https://t.co/prLE7aydGP — Kiren Rijiju (मोदी का परिवार) (@KirenRijiju) May 27, 2021 ഈ അഞ്ച് പേരാണ് നഗരത്തിൽ പോലീസിന്റെ പിടിയിലായത്. യുവതിയെ പീഡിപ്പിച്ചരുടെ കൂടെയുള്ള മറ്റൊരു വനിതയെ അടക്കമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അഞ്ചു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമര്‍ദനത്തിരയാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി…
Read Moreഓൺലൈൻ ക്ലാസിന്റെ പേരിൽ അമിതഫീസ്; 9 സ്കൂളുകൾക്കെതിരെ പരാതി
ബെംഗളൂരു: വിദ്യാഭ്യാസവകുപ്പിന്റെ വിവിധ നിയമങ്ങൾ ലംഘിക്കുന്ന ഒമ്പതു സ്കൂളുകൾക്കെതിരേ കർണാടക പ്രൈവറ്റ് സ്കൂൾസ് പേരന്റ്‌സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി പരാതി നൽകി. ഓൺലൈൻ ക്ലാസിന്റെ പേരിൽ അമിതഫീസ് ഈടാക്കുന്നുവെന്നും മുഴുവൻ ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ മൂല്യനിർണയം തടയുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് മഹാലക്ഷ്മിപുരം, രാജാജിനഗർ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് അനുമതിയില്ലാതെ 2021-22 അധ്യയന വർഷത്തെ ക്ലാസ് നടത്തിയതിന്റെ പേരിൽ വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു. ഈ സ്കൂളുകളോട് മൂന്നു ദിവസത്തിനകം മറുപടി നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. മറ്റ് സ്വകാര്യ സ്കൂളുകൾക്കെതിരെയുള്ള പരാതികളിന്മേൽ…
Read Moreമരുന്നിന് കഴുത്തറപ്പൻ തുക ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി; പരാതി നൽകിയതോടെ കോവിഡ് രോഗിയെ പുറത്താക്കി
ബെംഗളൂരു: കോവിഡ് രോഗികൾക്കുള്ള റെംഡെസിവിർ മരുന്നിന് കഴുത്തറപ്പൻ തുക ആവശ്യപ്പെട്ട സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നൽകിയതോടെ കോവിഡ് രോഗിക്ക് നിർബന്ധിത ഡിസ്ചാർജ്. ജെ.പി. നഗർ സ്വദേശിനിയായ കോവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ റെംഡെസിവിർ മരുന്നിന് ഡോക്ടർമാർ കുറിച്ചുനൽകി. പുറത്തുനിന്ന് ലഭ്യമല്ലാത്തതിനാൽ 15,000 രൂപ മരുന്നിന് നൽകണമെന്നായിരുന്നു ആശുപത്രി അധികൃതർ രോഗിയുടെ ബന്ധുക്കളെ അറിയിച്ചത്. ഇത്രയുംതുക കൈവശമില്ലാത്തതിനാൽ ബന്ധുക്കൾ കോർപ്പറേഷൻ ഡ്രഗ് ഇൻസ്പെക്ടറുടെ സഹായം തേടുകയായിരുന്നു. തൊട്ടടുത്തദിവസം തന്നെ ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ മരുന്ന് എത്തിക്കുകയും ചെയ്തു. ഇതോടെ ആശുപത്രിക്കെതിരേ അധികൃതർക്ക് പരാതി നൽകിയെന്ന്…
Read Moreപ്രവേശനം നിഷേധിച്ച ആശുപത്രിക്ക് മുന്നിൽ യുവതി പ്രസവിച്ചു; കുട്ടി മരിച്ചു
ബെംഗളൂരു: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രിക്ക് മുന്നിൽ പ്രസവിച്ചു. പുറത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങൾ ആരോപിച്ചത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിന്റെ കാരണം പറഞ്ഞ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാലാണ് ആശുപത്രിയുടെ മുന്നിൽ യുവതിക്ക് പ്രസവിക്കേണ്ടിവന്നതെന്ന് ഇവർ വെളിപ്പെടുത്തി. മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിനെയാണ് ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ചത്. ഈ സമയം കോവിഡ് പരിശോധന കൗണ്ടർ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പറയുന്നു. ഇതിനിടെ വേദന കൂടിയതോടെ സോനു ആശുപത്രിക്ക് പുറത്ത്…
Read Moreസംസ്ഥാനത്ത് ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് ലോക്ഡൗൺ ഇളവ്
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ അവശ്യവസ്തുക്കൾ മാത്രം വിതരണം ചെയ്യാനായിരുന്നു അനുമതി. എന്നാൽ ഇന്ന് മുതൽ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ലഭ്യമായ മുഴുവൻ സാധനങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ സർക്കാർ അനുമതി നൽകി. റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയന്ത്രണങ്ങൾ വന്നതോടെ ഇ- കൊമേഴ്‌സ് സൈറ്റുകളുടെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. സാധനങ്ങൾ എത്തിച്ചു ൽകുന്നവരുടെ ജോലിയേയും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു സിറ്റി പൊലീസ് പരിശോധന കർശനമാക്കിയതിനാൽ ഡെലിവറി ഏജന്റുമാരിൽ നിന്ന് അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
Read Moreസ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി നിര്യാതനായി
ബെംഗളൂരു: സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധിച്ചു ചികിത്സയിലയിരുന്ന അദ്ദേഹം ഈയിടെയാണ് രോഗമുക്തനായത്. മേയ് 13നാണ് ജയദേവ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്. 103 വയസ്സായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു. നഗരത്തിൽ ഈയിടെ നടന്ന സിഎഎ പ്രക്ഷോഭത്തിലടക്കം ഉപവാസമിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. 1981 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.…
Read More