ചെന്നൈ ചാമ്പ്യൻസ്…

ഐസ്ൽ കിരീടം കൈക്കലാക്കുമെന്നു കരുതിയ ബെംഗളുരുവിനെ അവരുടെ ഹോം ഗ്രൗണ്ടിലിട്ടു കുത്തിമലത്തി ചെന്നൈ രണ്ടാം അവരുടെ രണ്ടാം കിരീടം സ്വന്തമാക്കി. നിശ്ചിത  സമയത്തിൽ രണ്ടിനെതിരെ  മൂന്ന് ഗോളുകൾക്കാണ് ചെന്നൈ കിരീട പോരാട്ടത്തിൽ വിജയം കണ്ടത്. ആദ്യ ഗോൾ സുനിൽ ഛേത്രിയുടെ ഒരു ഡൈവിംഗ് ഹെഡ്ഡറിലൂടെ കണ്ടെത്തിയ ബെംഗളൂരു പക്ഷെ പിന്നീട് മൂന്നു ഗോളുകൾ കൂടി വാങ്ങി കൂട്ടുകയായിരുന്നു. കളി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി ഉള്ളപ്പോൾ ഒരു ഗോളുകൂടി നേടി മിക്കുവാണ് തോൽവിയുടെ ആഘാതം കുറച്ചത്. അധികം ആരും പ്രതീക്ഷിച്ചില്ലെങ്കിലും തികച്ചും ആധികാരികം ആയിരുന്നു ചെന്നൈയുടെ ഈ വിജയം. വലതു വിങ്ങിലൂടെ…

Read More

ഗോവയെ തകർത്ത് ചെന്നൈ ഫൈനലിൽ..

ചെന്നൈയിൽ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിൽ എതിരാളികളായ ഗോവയുടെ വലയിൽ മൂന്നു ഗോളുകൾ അടിച്ചു കയറ്റി,  ഇരു പാദങ്ങളിലുമായി 4-1 ഇന്റെ ലീഡോടെ ചെന്നൈ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവാണ് ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ. ഒരു ഗോളെങ്കിലും അടിക്കണം എന്ന ഉദ്വേശത്തോടെ രണ്ടാം പാദം കളിക്കാനിറങ്ങിയ ഗോവയുടെ പ്രതീക്ഷ ജെജെ 26 -ആം  മിനുട്ടിൽ തന്നെ കെടുത്തി. മൂന്നു മിനിറ്റുകൾക്കകം ധൻപാൽ ഗണേഷും സ്കോർ ചെയ്തപ്പോൾ കളി ഗോവയുടെ കയ്യിൽ നിന്നും പോയി. ഗോൾ പോസ്റ്റിൽ കരഞ്ജിതും തന്റെ നല്ല ഫോമ് തുടർന്നപ്പോൾ ഫസ്റ്റ് ഹാഫിൽ തിരിച്ചു ഒരു…

Read More

ഗോളടിക്കാൻ ആവാതെ ബ്ലാസ്റ്റേഴ്സ്, സമനിലയോടെ പുറത്തേയ്ക്ക്..

ചെന്നൈക്ക് എതിരെ കൊച്ചിയിൽ വെച്ച് നടന്ന ഈ സീസണിലെ അവസാന ഹോം മാച്ചിൽ ബ്ലാസ്റ്റേഴ്സിന് സമനില. സെമി പ്രതീക്ഷകൾ നിലനിർത്താനായി ജയം അനിവാര്യമായിരുന്നു ബ്ലാസ്റ്റേഴ്സിന് എന്നാൽ ചെന്നൈയനെ സംബന്ധിച്ച് സമനിലയും വിലപ്പെട്ടതായിരുന്നു. ഈ സമനിലയോടെ കേരളത്തിന്റെ സെമി പ്രതീക്ഷകൾക്കും കടുത്ത മങ്ങലേറ്റിരിക്കുകയാണ്. അത്ഭുതങ്ങൾ സംഭവിച്ചാലേ കേരളത്തിന് ഇനി സെമി ബർത്ത് ഉറപ്പിക്കാൻ കഴിയൂ. കളിയുടെ ആദ്യ മീറ്റുകളിൽ ചെന്നൈ ആധിപത്യം കാണിച്ചപ്പോൾ കേരളം പതുക്കെ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. പതിവുപോലെ മധ്യനിരയിൽ കളിക്കാതെ ലോങ് ബോൾ ഗെയിം തന്നെയാണ് കേരളം ഈ കളിയും കളിച്ചത്.…

Read More

നിറം മങ്ങിയ ഗോവയെ സമനിലയിൽ പിടിച്ചു നോർത്തീസ്റ്റ്…

ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഗോവയും നോർത്തീസ്റ്റും ഓരോ പോയിന്റ് വീതം പങ്കിട്ടു പിരിഞ്ഞു. ഒമ്പതാം സ്ഥാനത്താണെങ്കിലും  ഗോവയെ പൂട്ടാനുള്ളത് തങ്ങളുടെ കയ്യിൽ ഉണ്ടെന്ന് വീണ്ടും തെളിയിച്ച നോർതേയ്സ്റ്റ്, ഗോവ അടിച്ചപ്പോളൊക്കെ തിരിച്ചടിച്ചു രണ്ടേ രണ്ടിന് സമനില പിടിക്കുകയായിരുന്നു. ഗോവ ക്വാളിറ്റി ഉള്ള ഫോറിൻ പ്ലയേഴ്‌സിനെ മുൻനിർത്തി കളിച്ചപ്പോൾ നോർത്തീസ്റ്റിനു വേണ്ടി തിളങ്ങിയതു അധികവും ഇന്ത്യൻ ടാലെന്റ്സ് ആയിരുന്നു. തുടരെ സ്വന്തം ഹാഫിൽ വച്ച് ബോൾ നഷ്ടപ്പെടുത്തി ടൂർണമെന്റിലെ ഏറ്റവും മോശം ഡിഫെൻസിവ് യൂണിറ്റ് തങ്ങളുടെ തന്നെ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനം ഗോവ പുറത്തെടുത്തപ്പോൾ,  നോർതേയ്സ്റ്റിനു…

Read More

രക്ഷകനായി വീണ്ടും വിനീത്, പുണെയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്.

ജാക്കി ചന്ദിന്റെയും വിനീതിന്റേയും “സ്ക്രീമറുകളുടെ” ബലത്തിൽ കേരളം ടൂർണമെൻറിൽ നിലനിൽപ്പിനുഅനിവാര്യമായ ജയം സ്വന്തമാക്കി. പുണെക്ക് വേണ്ടി അൽഫാറോ ആണ് ഏക ഗോൾ  പെനാൽറ്റിയിൽ നിന്നും സ്കോർ ചെയ്തത്.തൊണ്ണൂറു മിനിറ്റും കഴിഞ്ഞു  സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്നു കളിയിൽ ഇഞ്ചുറി ടൈമിൽ വിനീതിന്റെ കാലിൽ നിന്നും പിറന്ന ഒരു തകർപ്പൻ ഗോൾ വിജയം കേരളത്തിന്റേതാക്കുകയായിരുന്നു. പുതിയ സൈനിങ്‌ പുൾഗയെ ഇറക്കാതെ,  നാല് ഫോരെയ്‌നെഴ്സിനെ മാത്രം ആണ് ജെയിംസ് പുണെക്കെതിരെ കളത്തിൽ ഇറക്കിയത്. ആദ്യമായി വെസും പേസിക്കും ഒരുമിച്ചിറങ്ങയപ്പോൾ ലാലുത്താറ റൈറ്റ് വിങ്ങിൽ കളിക്കുകയായിരുന്നു. ഹ്യൂമിനൊപ്പം സ്‌ട്രൈക്കർ ആയി വീണ്ടും വിനീതിനെ കളിപ്പിച്ചപ്പോൾ ജാക്കിയും മിലാനും പേക്കൂസോണും പ്രശാന്തും മിഡിൽ കളിച്ചു. പരിക്ക് മാറി…

Read More

ഡൽഹിയെ വീണ്ടും തോൽപിച്ച് ബ്ലാസ്റ്റേഴ്‌സ്, പുതുതാരമായി നേഗി..

ആദ്യ പകുതിയിൽ കാലു ഉച്ചേയുടെ പെനാൽറ്റിയിലൂടെ പുറകിലായ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ അടിച്ചു മൂന്നു പോയിന്റ് കരസ്ഥമാകുകയായിരുന്നു. പുതിയ സൈനിങ്‌ ദീപേന്ദ്ര നേഗി ഒന്നാമത്തെ ഗോളടിച്ചും, രണ്ടാമത്തെ ഗോളിനായി പെനാൽറ്റി ഒരുക്കിയും തിളങ്ങിയപ്പോൾ. ഹ്യൂമേട്ടൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കേരളത്തിന് വിജയം ഉറപ്പാക്കി. പുതിയ കോച്ചിന്റെ കീഴിൽ ഇനിയും ഒരു സ്ഥിര ഫോർമേഷനിൽ എത്താത്ത പോലെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളത്തിലിറങ്ങിയത്. നേമാനിയയെ ഇപ്രാവശ്യവും  പുറത്തിരുത്തി ജെയിംസ് മൂന്നു ഡിഫെൻഡേഴ്സിനെ മാത്രം കളത്തിലിറക്കി; സപ്പോർട്ടിനായി വിങ് ബാക്കുകളെയും ഇറക്കി വലതു വിങ്ങിൽ  പ്രശാന്തും ഇടതു വിങ്ങിൽ ജാക്കിയും. മിലാൻസിങ്ങും കരണും പേക്കുസോണും മിഡിലും…

Read More

ഗോവക്ക് ആധികാരിക ജയം ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി..

ഗോവൻ മധ്യനിരയുടെ ആധിപത്യം നിറഞ്ഞു നിന്ന കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളം മൂന്നു പോയിന്റ് ഗോവൻ അറ്റാക്കിനു മുൻപിൽ വച്ചു കീഴടങ്ങി. മൂന്നു ആവേ മാച്ചിന്റെ ക്ഷീണത്തിൽ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ഊർജ്വസ്വലരായ ഗോവ അനായാസം മുട്ട് കുത്തിക്കുകയായിരുന്നു. ഹ്യൂമേട്ടനും വിനീതും ഫോർവേഡ് കളിയ്ക്കാൻ ഇറങ്ങിയപ്പോൾ ജാക്കി യും റിനോയും തിരിച്ചെത്തി പരിക്കേറ്റ ഡൂഡിന് പകരം ഹങ്ങളും ഇന്ന് കളത്തിൽ ഇറങ്ങി. അങ്ങനെ  അഞ്ചു ഗോൾ വാങ്ങിയതിന്റെ കടം തീർക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ വീണ്ടും ഒരു തോല്വികൂടി  ഗോവയുടെ കയ്യിൽനിന്നും ഏറ്റു വാങ്ങേണ്ടി വന്നു. ലാൻസറൊട്ടേയും കോറോയും ബ്രാൻഡോൺ ഫെർണാണ്ടസും മാൻഡർ ദേശായിയും അടങ്ങുന്ന ഗോവൻ…

Read More

കളിക്കാതെ ബ്ലാസ്റ്റേഴ്‌സ്, കളിച്ചു ജയിച്ചു ജെംഷെഡ്പൂർ..

തുടരെ ഉള്ള മത്സരങ്ങളെ തുടർന്ന് ഒരു പറ്റം മാറ്റങ്ങളും ആയാണ് രണ്ടു ടീമും ഇന്ന് കളത്തിൽ ഇറങ്ങിയത്. പുതിയ കോച്ച് ഡിജെയുടെ ചിറകിലേറി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ പഴയ ആശാന്റെ ടീമുമായി ഒന്ന് കളിച്ചു നിൽക്കാൻ കൂടി സാധിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ജയിക്കാനുള്ള രണ്ടു ഗോളുകളും അടിച്ചു ജെംഷെഡ്പൂർ കേരളത്തെ മാച്ചിൽ നിന്നും പുറം തള്ളുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഒരു ആശ്വാസ ഗോൾ നേടാൻ കേരളത്തിനായെങ്കിലും  കളി മുഴുവൻ സമയവും ജെംഷെഡ്പൂരിന്റെ കൈകളിൽ തന്നെ ആയിരുന്നു. അങ്ങനെ പരാജയം അറിയാത്ത  തുടർച്ചയായ മൂന്നു കളികൾക്കുശേഷം ജെംഷെഡ്പൂരിൽ ഇറങ്ങിയ…

Read More

ജയത്തോടെ നാലാമതെത്തി ഗോവ..

ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ജെംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ തോല്പിച്ചത്. ലീഗിലെ ബെസ്ററ് അറ്റാക്കും ബെസ്ററ് ഡിഫെൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലസാറോട്ടയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഗോവ ജയം കരസ്ഥമാക്കി. ജെംഷെഡ്പൂർ തങ്ങളുടെ മോശം ഫോം തുടർന്നപ്പോൾ, നോർത്തീസ്റ്റിനോട് ഏറ്റ അപ്രതീക്ഷിത തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചു കയറ്റം ആയി ഗോവാക്കീവിജയം. കഴിഞ്ഞകളിയിൽ നിന്നും അടിമുടി മാറി, തങ്ങളുടെ പഴയ ഫോർമേഷനും പ്ലയേഴ്‌സിനെയും തിരിച്ചു കൊണ്ട് വന്ന ഗോവ കളിക്കളത്തിലും അതിന്റെ മാറ്റങ്ങൾ കാട്ടി. ജെംഷെഡ്പൂർ മുൻനിരയിൽ ബെൽഫോർട്ടിന് പകരം അസ്സൂകയെ കളത്തിൽ ഇറങ്ങി. ഇരു ടീമുകളും  അവസരങ്ങൾ…

Read More

ഹ്യൂമേട്ടന് ഹാട്രിക്ക്, ഡൽഹിയെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്…

ഡൽഹി ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  ഇന്ന് കളത്തിലിറങ്ങിയ കറുത്ത കൊമ്പന്മാർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു ഡൽഹിയെ തോല്പിക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ ഇറക്കിയ അതെ ഫോർമേഷനിൽ ബ്ലാസ്റ്റേഴ്‌സിനെ ഡേവിഡ് ജെയിംസ് ഡൽഹിക്കെതിരെ ഇറക്കിയപ്പോൾ സിഫെനിയോസിനു പകരം കിസീറ്റോക്കു ഫൈനൽ ഇലവനിൽ സ്ഥാനം ലഭിച്ചു. മുന്നേറ്റ നിരയിൽ ഹ്യൂമിന് പിറകിൽ ബെർബ സ്ഥാനം പിടിച്ചപ്പോൾ പേക്കൂസോണും ജാക്കിയും വിങ്ങുകളിൽ കളിച്ചു. ഡൽഹി ആകട്ടെ കഴിഞ്ഞ കളിയുടെ ആത്മവിശ്വാസത്തിൽ വിജയത്തിന്റെ പടി ചവിട്ടാൻ ആണ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ ഹ്യൂമേട്ടൻ, തന്റെയും ബ്ലാസ്റ്റേഴ്സിന്റെയും സീസണിലെ ആദ്യ ഹാട്രിക് നേടി ഡൽഹിയെ പരാജയത്തിലേക്ക് തള്ളി ഇടുകയായിരുന്നു.…

Read More
Click Here to Follow Us