ജയത്തോടെ നാലാമതെത്തി ഗോവ..

ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ജെംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ തോല്പിച്ചത്. ലീഗിലെ ബെസ്ററ് അറ്റാക്കും ബെസ്ററ് ഡിഫെൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലസാറോട്ടയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഗോവ ജയം കരസ്ഥമാക്കി. ജെംഷെഡ്പൂർ തങ്ങളുടെ മോശം ഫോം തുടർന്നപ്പോൾ, നോർത്തീസ്റ്റിനോട് ഏറ്റ അപ്രതീക്ഷിത തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചു കയറ്റം ആയി ഗോവാക്കീവിജയം. കഴിഞ്ഞകളിയിൽ നിന്നും
അടിമുടി മാറി, തങ്ങളുടെ പഴയ ഫോർമേഷനും പ്ലയേഴ്‌സിനെയും തിരിച്ചു കൊണ്ട് വന്ന ഗോവ കളിക്കളത്തിലും അതിന്റെ മാറ്റങ്ങൾ കാട്ടി. ജെംഷെഡ്പൂർ മുൻനിരയിൽ ബെൽഫോർട്ടിന് പകരം അസ്സൂകയെ കളത്തിൽ ഇറങ്ങി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഇരു ടീമുകളും  അവസരങ്ങൾ ഉണ്ടാക്കിയ ഫസ്റ്റ് ഹാൾഫിൽ, ഒരു വിവാദ പെനാൽറ്റിയുടെ സഹായത്തോടെ 42 ആം മിനുട്ടിൽ ലാൻസറൊട്ടേ ഗോവയെ മുന്നിൽ എത്തിക്കുകയായിരുന്നു. ബികെ, ഗോവൻ താരം ബ്രാൻഡാനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്, റീപ്ലേയിൽ അത് ഫൗൾ എല്ലാ എന്ന് വെക്തമായി കാണാമായിരുന്നു, ലീഗിലെ  മോശം റെഫെറീയിങ്ങിലേക്കു ഒരു വരി കൂടി.

ഇടവേളയ്ക്കു ശേഷം ടിൻടാഡയിലൂടെ ജെംഷെഡ്പൂർ കളിയിലേക്ക് തിരിച്ചു വന്നു, എന്നാൽ അഞ്ചുമിനിറ്റുകൾക്ക് ശേഷം 59 ആം മിനുട്ടിൽ ലാൻസറൊട്ടേ മറ്റൊരു ഇടങ്കാലൻ മാജിക് പുറത്തെടുത്തതോടെ ഗോവ കളിയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ജയത്തോടെ ഗോവ ആദ്യ നാലിൽ തിരിച്ചെത്തി, ജെംഷെഡ്പൂർ ഏഴാം സ്ഥാനത്തു തന്നെ തുടരുന്നു, ലീഗിലെ അടുത്ത മത്സരത്തിൽ നോർത്തീസ്റ്റ് കൊൽക്കത്തയെ നേരിടും, അതോടെ ലീഗിലെ എല്ലാ ടീമും ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts