നഗരത്തില്‍ അപ്രഖ്യാപിത പവര്‍ കട്ട് ഈ മാസം അവസാനം വരെ തുടരും

ബെംഗളൂരു ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ 31 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ഇടവിട്ട സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ബെംഗളൂരു ഈസ്റ്റ്, നോർത്ത് ഡിവിഷനുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണിതെന്ന് നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള കമ്പനിയായ ബെസ്കോം അറിയിച്ചു.ഹെബ്ബാൾ മുതൽ എൽആർ ബണ്ടെ വരെയുള്ള 66/ 11 കെവി സ്റ്റേഷനുകളിൽ നടക്കുന്ന അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ, ഭാവിയിൽ ഇടതടവില്ലാത്ത വൈദ്യുതി ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടുത്തെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പഴയ കേബിളുകൾ മാറ്റി ഹൈ ടെൻഷൻ…

Read More

ജയത്തോടെ നാലാമതെത്തി ഗോവ..

ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ജെംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ തോല്പിച്ചത്. ലീഗിലെ ബെസ്ററ് അറ്റാക്കും ബെസ്ററ് ഡിഫെൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലസാറോട്ടയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഗോവ ജയം കരസ്ഥമാക്കി. ജെംഷെഡ്പൂർ തങ്ങളുടെ മോശം ഫോം തുടർന്നപ്പോൾ, നോർത്തീസ്റ്റിനോട് ഏറ്റ അപ്രതീക്ഷിത തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചു കയറ്റം ആയി ഗോവാക്കീവിജയം. കഴിഞ്ഞകളിയിൽ നിന്നും അടിമുടി മാറി, തങ്ങളുടെ പഴയ ഫോർമേഷനും പ്ലയേഴ്‌സിനെയും തിരിച്ചു കൊണ്ട് വന്ന ഗോവ കളിക്കളത്തിലും അതിന്റെ മാറ്റങ്ങൾ കാട്ടി. ജെംഷെഡ്പൂർ മുൻനിരയിൽ ബെൽഫോർട്ടിന് പകരം അസ്സൂകയെ കളത്തിൽ ഇറങ്ങി. ഇരു ടീമുകളും  അവസരങ്ങൾ…

Read More

സെഞ്ച്വറി അടിച്ച് ഐ എസ് ആര്‍ ഓ;തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എൽവി സി-40 ബഹിരാകാശത്തേയ്ക്ക്.

ശ്രീഹരിക്കോട്ട: ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എൽവി സി – 40 ബഹിരാകാശത്തേയ്ക്ക്. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് – 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുൾപ്പടെ 30 ഉപഗ്രഹങ്ങളാണ്പേടകത്തിലുള്ളത്. ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി കെ ശിവൻ സ്ഥാനമേൽക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണം. കാർട്ടോഗ്രഫിയെന്നാൽ ഭൂപടങ്ങളുടെ പഠനം. കാർട്ടോഗ്രഫിയിലെ ആദ്യ അക്ഷരങ്ങൾ കടമെടുത്ത് അതിനൊപ്പം സാറ്റലൈറ്റ് അഥവാ ഉപഗ്രഹം എന്ന വാക്ക് കൂടി ചേർത്താണ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ സിരീസായ കാർട്ടോസാറ്റിന് ആ പേര് നൽകിയത്. ഹൈ റെസല്യൂഷൻ സ്പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്…

Read More

മുൻവർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ 5.3% കുറഞ്ഞു;അപകട മരണങ്ങളിൽ 9% കുറവ്;

ബെംഗളൂരു : സംസ്ഥാനത്തു റോഡ് അപകടങ്ങളും അപകട മരണവും കുറഞ്ഞതായി ഗതാഗതവകുപ്പ്. കഴിഞ്ഞ രണ്ടുവർഷത്തെ ജനുവരി–സെപ്റ്റംബർ കാലയളവിലെ അപകടങ്ങൾ തമ്മിൽ നടത്തിയ താരതമ്യത്തിലാണ് ഗതാഗതവകുപ്പിന് ആശ്വാസം പകരുന്ന കണ്ടെത്തൽ. മുൻവർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ 5.3% കുറഞ്ഞപ്പോൾ അപകട മരണങ്ങളിൽ 9% കുറവുണ്ടായി. 2016ൽ ജനുവരി–സെപ്റ്റംബറിൽ സംസ്ഥാനത്ത് 33,437 അപകടങ്ങളാണുണ്ടായത്. 8371 പേർ മരിച്ചു. കഴിഞ്ഞ വർഷം സമാന കാലയളവിൽ 31,658 അപകടങ്ങളിലായി 7640 പേർ മരിച്ചു. പരുക്കേറ്റവരുടെ എണ്ണം 41,217ൽ നിന്ന് 39,879 ആയി. റോ‍ഡ് സുരക്ഷയ്ക്കായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ച നടപടികളാണ്…

Read More
Click Here to Follow Us