ബെംഗളൂരുവിലേക്ക് വന്ന ബസ് മറിഞ്ഞു, അപകടത്തിൽ പെട്ടവരുടെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു

ബെംഗളൂരു : കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിക്കാണ് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന KSO26 എന്ന ബസാണ് അപകടത്തിൽപെട്ടത്.

നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us