കെംപഗൗഡ അന്താരാഷ്ട്ര അവാർഡുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി, മുന്‍ ബാഡ്മിന്‍റണ്‍ താരം പ്രകാശ് പദുകോണ്‍ എന്നിവരാണ് അവാർഡിന് അർഹരായത്.

അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ബെംഗളൂരു മഹാനഗര പാലികെ വര്‍ഷം തോറും നല്‍കുന്ന സിവിലിയന്‍ ബഹുമതിയാണിത്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

നാദപ്രഭു കെംപഗൗഡ പൈതൃക കേന്ദ്ര വികസന സമിതി പ്രസിഡന്റ് കൂടിയായ കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വത് നാരായണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കര്‍ണാടക നഗരത്തിന്‍റെ ശില്‍പിയായ കെംപഗൗഡയുടെ 513-ാം ജന്മവാര്‍ഷികത്തിന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പുരസ്കാരം വിതരണം ചെയ്യും.

വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, മാധ്യമം, കായികം, നാടകം, സിനിമ, സാഹിത്യം, പരിസ്ഥിതി, നാടന്‍കല, സംഗീത, നൃത്തം, യോഗാസന, നിയമം, പത്രപ്രവര്‍ത്തനം, സംസ്കാരം, ഫോട്ടോഗ്രാഫി, സാമൂഹ്യസേവനം, ജ്യോതിഷം, ചിത്രകല എന്നീ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts