ബെംഗളൂരു: ഓരോ വർഷവും മാരകമായ മലേറിയ രോഗബാധിതരുടെ എണ്ണം കുറയുന്നതിനാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മലമ്പനിയെ പൂർണമായും ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് കർണാടക. സംസ്ഥാനത്ത് ഈ വർഷം ഫെബ്രുവരിയിൽ 13 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 76 പേർക്കാണ് രോഗം ബാധിച്ചത്. ജനുവരിയിൽ, സംസ്ഥാനത്ത് 17 കേസുകളാണ് ഉണ്ടായിരുന്നത്, 2021 ലെ അതേ മാസത്തിൽ ഇത് 123 കേസുകൾ ആയിരുന്നു.
2025-ഓടെ മലമ്പനി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യമാണ് കർണാടക മുന്നോട്ടുവെച്ചിട്ടുള്ളത്. മലമ്പനി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കർണാടകയിലെ നിലവിലെ സാഹചര്യം ആശാവഹമാണെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടറേറ്റിലെ നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം ജോയിന്റ് ഡയറക്ടർ ഡോ.രമേഷ് കെ കൗൽഗുഡ് പറഞ്ഞു.
നിരീക്ഷണം, ചികിത്സ, സംയോജിത വെക്റ്റർ മാനേജ്‌മെന്റ് എന്നിവയിൽ എലിമിനേഷൻ നില കൈവരിക്കുന്നതിനും അത് നിലനിർത്തുന്നതിനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ എല്ലാ തലങ്ങളിലും നടക്കുന്നുണ്ടെന്നും പൊതുജനാരോഗ്യത്തിന്റെ വലിയ താൽപ്പര്യത്തിൽ നിശ്ചിത ലക്ഷ്യം കൃത്യസമയത്ത് കൈവരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി മൺസൂൺ കാലത്ത് മലേറിയ കേസുകൾ ഏറ്റവും കൂടുതലായിരുന്നത്, പ്രധാനമായും ബെംഗളൂരു തീരപ്രദേശത്ത് ആയിരുന്നു, എന്നാൽ അവയിപ്പോൾ റിപ്പോർട്ടുചെയ്യുന്നില്ലന്നു, ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.എസ്.എൻ.അരവിന്ദ പറഞ്ഞു. കൊതുകിനെതിരെ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്നത് തടയണമെന്നും, കൊതുക് പെരുകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരപ്രദേശങ്ങളിലേക്കോ മലേറിയ രോഗബാധയുള്ള സ്ഥലങ്ങളിലേക്കോ യാത്ര ചെയ്തിട്ടുള്ളവർക്ക് ഉയർന്ന ഗ്രേഡ് പനിയും വിറയലും ഉണ്ടെങ്കിൽ മലേറിയയ്ക്ക് ചികിത്സ തേടണമെന്നും, അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.