ക്രിസ്മസ്–പുതുവൽസര അവധിക്കുശേഷം മടങ്ങുന്നവരുടെ സൗകര്യാർഥം ഡിസംബർ 25നും 29 മുതൽ ജനുവരി രണ്ടുവരെയും നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കും സ്പെഷൽ സർവീസുകളുണ്ട്. തൃശൂർ, കോട്ടയം, കോഴിക്കോട്, എറണാകുളം, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് ഇന്നലെ സ്പെഷൽ അനുവദിച്ചത്. ഓണക്കാലത്ത് നാലു ദിവസങ്ങളിലായി 96 സ്പെഷൽ ബസുകളാണ് കെഎസ്ആർടിസിക്കു ബെംഗളൂരുവിൽ നിന്നുണ്ടായിരുന്നത്. ശബരിമല സീസൺ ആയതിനാൽ ഭൂരിഭാഗം ബസുകളും പമ്പ സർവീസിനായി നീക്കിവയ്ക്കുമെങ്കിലും ബെംഗളൂരുവിൽ നിന്നുള്ള ക്രിസ്മസ് സ്പെഷൽ സർവീസുകളെ ഇതു ബാധിക്കില്ല.
∙ ബെംഗളൂരുവിൽ നിന്ന് (ഡിസംബർ 21 മുതൽ 24 വരെ)
1. രാത്രി 9.35–കോഴിക്കോട് സൂപ്പർഡീലക്സ് (കുട്ട, മാനന്തവാടി വഴി) 2. രാത്രി 9.45–കോഴിക്കോട് സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി) 3. രാത്രി 11.25–കോഴിക്കോട് സൂപ്പർ ഡീലക്സ് (ബത്തേരി വഴി) 4. രാത്രി 7.15–തൃശൂർ സൂപ്പർ ഡീലക്സ് (മൈസൂരു, കോഴിക്കോട്) 5. വൈകിട്ട് 6.00–എറണാകുളം സൂപ്പർ ഡീലക്സ് (മൈസൂരു, കോഴിക്കോട്) 6. രാത്രി 7.30–കോട്ടയം സൂപ്പർ ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി) 7. രാത്രി 9.46–കണ്ണൂർ സൂപ്പർ ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി) 8. രാത്രി 10.15–പയ്യന്നൂർ സൂപ്പർ എക്സ്പ്രസ് (ചെറുപുഴ വഴി)
ബെംഗളൂരുവിലേക്ക് (ഡിസംബർ 25, 29–ജനുവരി രണ്ട്)
1. രാത്രി 8.15: കോഴിക്കോട്–ബെംഗളൂരു, സൂപ്പർ ഡീലക്സ് 2. രാത്രി 8.35: കോഴിക്കോട്–ബെംഗളൂരു, സൂപ്പർ ഡീലക്സ് 3. രാത്രി 9.35: കോഴിക്കോട്–ബെംഗളൂരു, സൂപ്പർ ഡീലക്സ് 4. രാത്രി 7.15: തൃശൂർ–ബെംഗളൂരൂ, സൂപ്പർഡീലക്സ് 5. വൈകിട്ട് 5.30: എറണാകുളം–ബെംഗളൂരു, സൂപ്പർഡീലക്സ് 6. വൈകിട്ട് 5.00: കോട്ടയം–ബെംഗളൂരു, സൂപ്പർ ഡീലക്സ് 7. രാത്രി 8.00: കണ്ണൂർ–ബെംഗളൂരു, സൂപ്പർ ഡീലക്സ് 8. വൈകിട്ട് 5.30: പയ്യന്നൂർ–ബെംഗളൂരു, സൂപ്പർ എക്സ്പ്രസ്
ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ)