ബെംഗളൂരുവിലെ സ്‌കൂളുകൾക്ക് ജനുവരി 29 വരെ അവധി പ്രഖ്യാപിച്ചു.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു: നഗരത്തിലെ സ്കൂളുകൾ ജനുവരി 29 വരെ അടച്ചിടുമെന്നും മറ്റ് ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടരുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും വിദഗ്ധ സമിതിയുമായും വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ബെംഗളൂരുവിൽ സ്‌കൂളുകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും കോവിഡ് കേസുകളുടെ കുത്തൊഴുക്ക് കാരണം, പ്രത്യേകിച്ച് ബെംഗളൂരുവിൽ, ജനുവരി 29 വരെ സ്കൂളുകൾക്ക് അവധി നൽകാനാണ് തീരുമാനമെണെന്നും മന്ത്രി വെള്ളിയാഴ്ച അറിയിച്ചു.

  അച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ

മറ്റ് ജില്ലകളിലെ സ്കൂളുകൾ തുറക്കുമെന്നും , ഓരോ സ്കൂളും ഒരു യൂണിറ്റായി കണക്കാക്കുമെന്നും എന്നാൽ സ്കൂളുകളിൽ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ മൂന്ന് ദിവസത്തേക്ക് സ്‌കൂൾ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം കേസുകളോ ഒരു ക്ലസ്റ്ററോ റിപ്പോർട്ട് ചെയ്താൽ, സ്കൂൾ ഏഴ് ദിവസത്തേക്ക് അടച്ചിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിൽ, 10, 11, 12 ക്ലാസുകളിൽ ഓഫ്‌ലൈൻ അധ്യാപനം പുനരാരംഭിക്കുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ
[masterslider id="10"]

Related posts

Click Here to Follow Us