ബെംഗളൂരു: സെപ്റ്റംബർ 12, 13 തീയതികളിൽ ടി കെ ഹള്ളിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, നഗരത്തിന്റെ പല ഭാഗങ്ങളിലും ഈ രണ്ട് ദിവസത്തെ ജലവിതരണം മുടങ്ങുന്നതായിരിക്കും.
കാവേരി മൂന്നാം സ്റ്റേറ്റ് പമ്പിംഗ് സ്റ്റേഷനിൽ നിന്നുള്ള 1,750 എംഎം ട്രാൻസ്മിഷൻ മെയിൻ പൈപ്പ്‌ലൈനിലെ ചോർച്ച തടയുന്നതിനുള്ള ജോലികൾ ചെയ്യുന്നതിന് വേണ്ടിയാണ് ജലവിതരണം നിർത്തുന്നത് എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
താഴെ പറയുന്ന പ്രദേശങ്ങളിലായിരിക്കും ജലവിതരണം മുടങ്ങുന്നത്: ഗാന്ധിനഗർ, കുമാര പാർക്ക് ഈസ്റ്റ്, വസന്തനഗർ, ഹൈ ഗ്രൗണ്ട്സ്, സമ്പംഗിരംനഗർ, സികെസി ഗാർഡൻ, കെഎസ് ഗാർഡൻ, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, ഇൻഫൻട്രി റോഡ്, ശിവാജിനഗറും ചുറ്റുമുള്ള പ്രദേശങ്ങൾ.
കോക്സ് ടൗൺ, ഡോഡിഗുണ്ട, ജീവനഹള്ളി, വിവേകാനന്ദ് നഗർ, ഹച്ചിൻസ് റോഡും പരിസര പ്രദേശങ്ങളും, ഡിജെ ഹള്ളി, പിള്ളണ്ണ ഗാർഡൻ, കെജി ഹള്ളി, നാഗവാര, സമാധ നഗർ, പിള്ളന്ന ഗാർഡൻ -1, 2, 3 സ്റ്റേജ്, ശ്രീനഗർ, ബനശങ്കരി ഒന്നാം സ്റ്റേജ്, യശ്വന്ത്പൂർ (ചില ഭാഗങ്ങൾ), മല്ലേശ്വരം, എൽബി ശാസ്ത്രി നഗർ, എൽഐസി കോളനി, എച്ച്എഎൽ 3 സ്റ്റേജ്, ജീവൻഭീമനഗർ , കോടിഹള്ളി. ഹനുമന്തപ്പ ലേഔട്ട് , ബസാർസ്ട്രീറ്റ്, അൾസൂർ, എംവി ഗാർഡൻ, മർഫി ടൗൺ, ജോഗുപാല്യയും ചുറ്റുമുള്ള പ്രദേശങ്ങളും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.