അയൽ സംസ്ഥാനമായ കേരളത്തിൽ 14 സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയായി ജൂലൈ 9 ന് കർണാടക സർക്കാർ സിക വൈറസ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
അയൽ സംസ്ഥാനമായ കേരളത്തിൽ 14 പോസിറ്റീവ് കേസുകൾ സിക്ക വൈറസ് ബാധിച്ചതായി വെള്ളിയാഴ്ച (ജൂലൈ 9) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിക്ക വൈറസിന്റ വ്യാപന കാരണമായ ഈഡീസ് കൊതുകിന്റെ ആവാസം മൺസൂൺ പിന്തുണയ്ക്കുന്നുവെന്ന് സർക്കാർ അവരുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെങ്കി, ചിക്കുൻഗുനിയ, സിക്ക എന്നിവയുടെ കർശന നിരീക്ഷണവും മേൽനോട്ടവും ഉണ്ടാവണമെന്നും, നഗര വാർഡുകളിൽ പതിവായി സ്ക്രീനിംഗ് നടത്തണമെന്നും ആശാ തൊഴിലാളികളോടും ആരോഗ്യ സഹായികളോടും സംസ്ഥാനം നിർദ്ദേശിച്ചു. കേരളത്തിന്റെ അതിർത്തിയായ ദക്ഷിണ കന്നഡ, ഉഡുപ്പി, ചാമരാജനഗർ ജില്ലകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ഈഡീസ് കൊതുകിന്റെ പ്രജനനം തടയുന്നതിന് ഖരമാലിന്യങ്ങൾ ഫലപ്രദമായി പുറന്തള്ളേണ്ടതുണ്ടെന്ന് സർക്കാർ അതിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഊന്നിപ്പറഞ്ഞു. കൂടാതെ, ഈഡീസ് കൊതുകിന്റെ നിയന്ത്രണത്തിനുള്ള മധ്യകാല പദ്ധതിയുടെ തന്ത്രങ്ങൾ മേൽനോട്ടത്തോടെ ശക്തമാക്കണമെന്ന് സംസ്ഥാനത്തെ 31 ജില്ലകളിലെ ജില്ലാ ഡിസീസ് കൺട്രോൾ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.