ബെംഗളൂരു: വിക്ടോറിയ ആശുപത്രിയോട് ചേർന്ന് കിടക്കുന്ന 200 കിടക്കകളുള്ള ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ പ്രത്യേക കോവിഡ്19 ആശുപത്രിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഇത് ബെംഗളൂരുവിൽ കോവിഡ് കിടക്കകൾക്കായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകമാകും
പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (പിഎംഎസ്എസ് വൈ ) പദ്ധതിയുടെ കീഴിൽ ആരംഭിച്ചആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.
ഈ ആശുപത്രി കോവിഡ് 19 രോഗികൾക്കായി നാല് ദിവസത്തിനുള്ളിൽ തയ്യാറാകും.
ഓർത്തോപീഡിക്, ന്യൂറോളജി, കാർഡിയോ, പീഡിയാട്രിക്, മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള കേസുകളുടെ ചികിത്സക്കായി നിരവധി ഡോക്ടർമാരുടെ അഭ്യർത്ഥനയെത്തുടർന്ന് മാറ്റി വെച്ചിരുന്ന ഈ ആശുപത്രി കോവിഡ് രോഗനിരക്ക് വർദ്ധിച്ചെങ്കിലും കോവിഡ് ചികിത്സക്കായി സംസ്ഥാന സർക്കാർ ഇത് വരെ നൽകിയിരുന്നില്ല. എന്നാൽ ശനിയാഴ്ച ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ ബന്ധപ്പെട്ട അധികാരികളുമായി വീഡിയോ കോൺഫറൻസ് വിളിച്ച് കോവിഡ് 19 ചികിത്സയ്ക്കായി ആശുപത്രി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.