കേരള ആർ.ടി.സി.ഓണം സ്പെഷൽ സർവ്വീസുകൾ;ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : കേരള ആർടിസി പ്രഖ്യാപിച്ച ഓണം സ്പെഷൽ സർവ്വീസുകളുടെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ
15:30 തിരുവനന്തപുരം (കോഴിക്കോട്)
15:45 കോട്ടയം (സേലം – പാലക്കാട്)
19:32 പത്തനംതിട്ട (സേലം – പാലക്കാട്)
19:00 എറണാകുളം (കുട്ട)
20:00 തൃശ്ശൂർ (സേലം – പാലക്കാട്)
21:00 പാലക്കാട് (സേലം)
09:05 കണ്ണൂർ (വിരാജ്പേട്ട)
23:45 കോഴിക്കോട് സുൽത്താൻ ബത്തേരി)
20:30 കാസർകോട് (മൈസൂരു, മെർക്കാറ, സുള്ള്യ)

ബെംഗളൂരുവിലേക്കുള്ള സർവീസുകൾ
15:00 തിരുവനന്തപുരം – ബെംഗളൂരു (കോഴിക്കോട്)
17:30 കോട്ടയം – ബെംഗളുരു (പാലക്കാട് – സേലം)
17:31 പത്തനംതിട്ട – ബെംഗളുരു (പാലക്കാട് – സേലം)
16:45 എറണാകുളം – ബെംഗളൂരു (കുട്ട)
20:00 തൃശ്ശൂർ – ബെംഗളൂരു (പാലക്കാട് – സേലം)
21:00 പാലക്കാട് – ബെംഗളൂരു ( സേലം
07:35 കണ്ണൂർ – ബെംഗളുരു (വിരാജ്പേട്ട)
08:00 കോഴിക്കോട് – ബെംഗളുരു (സുൽത്താൻ ബത്തേരി,
20:30 കാസർകോട് – ബെംഗളുരു (സുള്ള്യ, മെർക്കാറ, മൈസൂരു)

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

https://online.keralartc.com

എന്ന വെബ് സൈറ്റിൽ റിസർവേഷൻ ആരംഭിച്ചിരിക്കുന്നു.25.08. മുതൽ 06.09 വരെയാണ് സർവീസുകൾ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും, ഇവിടങ്ങളിൽ നിന്ന് തിരിച്ചും സ്‌പെഷ്യൽ സര്‍വീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ ഇന്നലെ തന്നെ അറിയിച്ചിരുന്നു.

– കോഴിക്കോട് വഴിയും പാലക്കാട് വഴിയും സർവീസ് ഉണ്ടാകും.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

– റിസർവേഷൻ സൗകര്യത്തോടു കൂടിയുള്ള ഈ സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും.

– യാത്രക്കാർ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

– എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയിൽ ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ.

– സ്‌പെഷ്യൽ സർവീസുകൾക്ക് 10 ശതമാനം അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കിലുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ഇന്നു മുതൽ ലഭ്യമാകും.

ഈ സ്‌പെഷ്യൽ സർവീസുകൾക്ക് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ യാത്രാനുമതി നിഷേധിക്കുകയോ, ആവശ്യമായ യാത്രക്കാർ ഇല്ലാത്തതിനാൽ ഏതെങ്കിലും സർവീസുകൾ റദ്ധാക്കേണ്ടി വന്നാലോ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts