ബെംഗളൂരു നിവാസികൾക്ക് നമ്മ മെട്രോയുടെ കന്നഡ രാജ്യോൽസവ സമ്മാനം !

ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിലുള്ള ഗ്രീൻ ലൈനിലെ അഞ്ജന പുര റീച്ച് ഈ നവംബർ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.

6.4 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ നിർമ്മാണം പൂർത്തിയായതായി ബി.എം.ആർ.സി.എൽ എംഡി അജയ് സേത്ത് അറിയിച്ചു.

ഈ ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങേണ്ടിയിരുന്ന ഈ ലൈൻ കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം കാരണം വൈകുകയായിരുന്നു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

2018ൽ ഈ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യ പദ്ധതി.

അഞ്ജന പുര, തലഘട്ട പുര, വജ്രഹളളി, കൊനാനകുണ്ടെ, ദൊഡ്ഡ കല്ല സാന്ദ്ര തുടങ്ങിയ സറ്റേഷനുകൾ ആണ് ഈ റീച്ചിൽ വരുന്നത്.

ഇപ്പോൾ നിലനിലവിൽ യെലച്ചനഹള്ളി – നാഗസാന്ദ്ര, ഗ്രീൻ ലൈനും ബയ്യപ്പനഹള്ളി – മൈസൂരു റോഡ് , പർപ്പിൾ ലൈൻ എന്നിവയാണ് പ്രവർത്തിക്കുന്നത്, കോവിഡ് ലോക്ക് ഡൗൺ കാരണം മെട്രോ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts