ബെംഗളൂരു: നഗരത്തിൽ നിന്ന് മൈസൂരു വഴി കേരളത്തിലേക്കുള്ള ദേശീയപാതയിൽ കൊള്ളസംഘങ്ങളുടെ തേർവാഴ്ച യാത്രക്കാർക്ക് പേടിസ്വപ്നമായി മാറുകയാണ്.
നഞ്ചൻകോട്, ഗുണ്ടൽപേട്ട മേഖലകളിലാണ് കൊള്ളസംഘങ്ങൾ വിലസുന്നത്. ഈഭാഗത്ത് മലയാളികൾ കവർച്ചയ്ക്കിരയാകുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. കാറിൽ യാത്ര ചെയ്യുന്നവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയാണ് സംഘങ്ങളുടെ പതിവ്.
അക്രമികളുടെ വാഹനവുമായി അപകടമുണ്ടാക്കിയെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി കവർച്ചയ്ക്കിടയാക്കിയ സംഭവം അടുത്തകാലത്തുണ്ടായി.
മൈസൂരുവിൽനിന്നും ഹുൻസൂർ വഴി കേരളത്തിലേക്കുള്ള ദേശീയപാതയും കൊള്ളസംഘങ്ങളുടെ ഭീഷണിയിലാണ്. അടുത്തിടെ ഈ റോഡിൽ ബെംഗളൂരു സ്വദേശികളായ യാത്രികർ കൊള്ളയടിക്കപ്പെട്ടിരുന്നു.
ഇരകളാക്കപ്പെടുന്നവരുടെ പരാതികള്‍ക്ക് കുറവില്ല. പൊലീസ് നടപടിയെടുക്കാതിരിക്കുന്തോറും കൂടുതല്‍ ഭയാനകമാവുകയാണ് ഇതുവഴിയുള്ള യാത്ര.
http://bangalorevartha.in/archives/43610
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.