കർണാടക മുൻ ചീഫ് സെക്രട്ടറി കെ.രത്‌നപ്രഭ ബി.ജെ.പി.യിൽ ചേർന്നു

ബെംഗളൂരു: കർണാടക മുൻ ചീഫ് സെക്രട്ടറി കെ. രത്‌നപ്രഭ ബി.ജെ.പി.യിൽ ചേർന്നു. കലബുറഗിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ അംഗത്വമെടുത്തത്.

രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടാണ് ബി.ജെ.പി.യിൽ ചേർന്നതെന്ന് രത്‌നപ്രഭ പറഞ്ഞു. 1981 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രത്നപ്രഭ 2017 നവംബറിലാണ് കർണാടകയിൽ മൂന്നാം വനിതാ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്.

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇവർ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചത്. വടക്ക് – പടിഞ്ഞാറൻ കർണാടകയിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ദളിത് വിഭാഗത്തിൽപ്പെട്ട രത്നപ്രഭയെ ബി.ജെ.പി. പാർട്ടിയിലെടുത്തതെന്നാണ് സൂചന. അതിനിടെ കലബുറഗിയിൽനിന്നുള്ള മുൻ എം.എൽ.എ.യും ബി.ജെ.പി. നേതാവുമായ ബാബുറാവു ചവാൻ കോൺഗ്രസിൽ ചേർന്നേക്കും.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ അനുയായി കൂടിയാണ് ഇയാൾ.കോൺഗ്രസ് വിമത എം.എൽ.എ.ആയിരുന്ന ഉമേഷ് ജാദവിന് കലബുറഗിയിൽ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ബാബുറാവു പാർട്ടിവിടാനൊരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
[masterslider id="10"]

Related posts

Click Here to Follow Us