ബെംഗളൂരു : കഴിഞ്ഞ രണ്ടു ദിവസങ്ങളായി കര്‍ണാടകയിലെ പ്രധാന പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ട ഒരു വാര്‍ത്തയാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ എച് ഗുരുവിന്റെ ഭാര്യയെ ബന്ധുക്കള്‍ പണത്തിന് വേണ്ടി ഗുരുവിന്റെ അനുജനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു എന്നത്,പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ വന്നതിന് പുറമേ ദേശീയ മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചു,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടുതല്‍ മസാല ചേര്‍ത്ത് വാര്‍ത്ത ഇറക്കി.എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ വരുന്നത് തികച്ചും വ്യത്യസ്തമാണ്.
ധീര ജവാന്റെ ഭാര്യയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട് എന്നാണ് മാണ്ഡ്യ ജില്ലയിലെ ഗുടിഗേരെ ഗ്രാമത്തില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത.അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നടക്കുന്നു.എന്നാല്‍ ഈ വാര്‍ത്തകളുടെ ഇടയില്‍ പെട്ടു ഉഴലുകയാണ് ഗുരുവിന്റെ ഭാര്യയയ കലാവതി.
ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു ദേശീയ മാധ്യമത്തിന്റെ ചോദ്യത്തിന് “ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് പറയാന്‍ പറ്റിയ സമയമല്ല,അക്കൗണ്ടില്‍ എത്ര പണം ഉണ്ട് എന്ന് പോലും എനിക്ക് നോക്കാന്‍ കഴിഞ്ഞിട്ടില്ല “കലാവതി പ്രതികരിച്ചു.ഭര്‍തൃ സഹോദരനെ വിവാഹം കഴിക്കാന്‍ ബന്ധുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോ എന്നാ ചോദ്യത്തിന് “വിഡ്ഢിത്തം ,ഞങ്ങള്‍ ഇപ്പോഴും ദുഃഖത്തില്‍ ആണ്”എന്നാണ് കലാവതി പ്രതികരിച്ചത്.ഏഴുമാസം മുന്‍പാണ് കലാവതി ഗുരുവിനെ വിവാഹം ചെയ്തത്.
കലവതിക്ക് ലഭിച്ച പണത്തെക്കുറിച്ച് ദോഷൈക ദൃക്കുക്കള്‍ ആയ നാട്ടുകാര്‍ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു,സ്ഥലം എം എല്‍ എയും ഗതാഗത മന്ത്രിയുമായ ഡി സി തമ്മണ്ണ പറയുന്നത് “അവര്‍ക്ക് കോടികള്‍ കിട്ടിയിട്ടുണ്ടെന് എനിക്ക് അറിയാം,എന്നാല്‍ കൃത്യമായ തുക അറിയില്ല”
അടുത്ത ഒരു ബന്ധു പറഞ്ഞത് കോടികള്‍ വന്നു കൊണ്ടിരിക്കുകയാണ് ,6-7 കോടി ഇപ്പോള്‍ തന്നെ വന്നു കഴിഞ്ഞിട്ടുണ്ടാവും എന്നാണ്,രാഷ്ട്രീയ നേതാക്കള്‍ തന്നെ ഇതുവരെ ഒരു കോടി രൂപയോളം കൊടുത്തിട്ടുണ്ടാവും എന്നാണ് കരുതുന്നത്,ഗള്‍ഫില്‍ നിന്നുള്ള ഒരു വ്യവസായി ഒരു കോടി വാഗ്ദാനം ചെയ്തിരുന്നു.മാത്രമല്ല കര്‍ണാടകയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നുള്ളവരും ദിവസേന വരുന്നുണ്ട് അവര്‍ എല്ലാം നല്‍കുന്ന പണം ഒരു 75 ലക്ഷം കഴിഞ്ഞിട്ടുണ്ടാവും,ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഭിച്ച കാശിന്റെ പേരില്‍ പ്രശ്ന മുണ്ട് എന്നത് തെറ്റാണ്,എത്ര പണം വന്നു എന്ന് പോലും ഞങ്ങള്‍ നോക്കിയിട്ടില്ല,വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്ന വാര്‍ത്തയും തെറ്റാണ്,ഞങ്ങള്‍ ഇപ്പോഴും ദുഖത്തിലാണ്,കലാവതി പറഞ്ഞതില്‍ നിന്നും ഇത്രയും ആണ് മനസ്സിലാക്കേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.