ബെംഗളൂരു: ബി.ജെ.പി. സഭാതളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ധനബിൽ ചർച്ചയ്ക്കെടുക്കാതെ പാസാക്കി സഭ പിരിഞ്ഞു. സഭാസമ്മേളനകാലത്ത് മുങ്ങിയ കോൺഗ്രസ് എം.എൽ.എ.മാരും സർക്കാരിന് പിന്തുണ പിൻവലിച്ച സ്വതന്ത്രനടക്കം മറ്റ് രണ്ട് അംഗങ്ങളും സഭയിൽ തിരിച്ചെത്തിയതിനാൽ ധനബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി. തീരുമാനിച്ചിരുന്നു.
സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ആരോപിച്ചാണ് ആദ്യം സഭ തടസ്സപ്പെടുത്തിയത്. എന്നാൽ, ഭരണപക്ഷ എം.എൽ.എ.യ്ക്ക് കൂറുമാറാൻ കോടികൾ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നതോടെ പ്രതിഷേധത്തിന്റെ ദിശ മാറ്റി. ശബ്ദരേഖയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം.
ബജറ്റ് സമ്മേളനം ആറിന് തുടങ്ങിയത് മുതൽ ബി.ജെ.പി. പ്രതിഷേധത്തിലായിരുന്നു. സഭ തുടർച്ചയായി തടസ്സപ്പെടുത്തിയതിൽ സ്പീക്കർ കെ.ആർ. രമേശ് കുമാർ അതൃപ്തി പ്രകടിപ്പിച്ചു. ഗവർണറുടെ നയപ്രഖ്യാപനവും തടസ്സപ്പെടുത്തിയിരുന്നു. ബജറ്റ് അവതരണം ബഹിഷ്കരിക്കുകയും ചെയ്തു. നയപ്രഖ്യാപനം പാതിവഴിയിൽ നിർത്തി ഗവർണർ സഭവിട്ടിറങ്ങിയതും ചരിത്രത്തിലാദ്യമാണ്. നിയമസഭ തുടർച്ചയായി തടസ്സപ്പെടുത്തിയതിലുള്ള വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയാണ് സഭ പരിഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.