നടുറോഡിൽ ബൈക്കഭ്യാസ പ്രകടനം നടത്തുന്നവരെ പിടിക്കാൻ ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക സംഘം;പിടിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷക്കൊപ്പം ലൈസൻസ് റദ്ദാക്കലും;വണ്ടി വിട്ടുകൊടുക്കില്ല.

ബെംഗളൂരു : ബൈക്ക് വീലിങ് അടക്കമുള്ള യുവാക്കൾ നടുറോട്ടിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പരിസരവാസികളേയും യാത്രക്കാരെയും വളരെയധികം അലോസരപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.രാമനഗര ജില്ലയിൽ ബി എം ടി സി ബസ് കത്തുന്നതിനും 3 പേരുടെ മരണത്തിനുമിടയാക്കിയ സംഭവം അതിൽ അവസാനത്തേത് മാത്രമാണ്.

വീലിങ്ങ് ഭീഷണിക്കെതിരെ കോഡിഗെഹ ള്ളി നിവാസികൾ റോഡ് ഉപരോധം നടത്തിയിരുന്നു.

  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ

എ എസ് ഐ മാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും രണ്ടുമാസത്തിനകം ആൻറി വീലിംഗ് ആൻഡ് ഡ്രാഗ് യൂണിറ്റുകൾ രൂപീകരിക്കും ബൈക്ക് അഭ്യാസം കൂടുതലായി നടക്കുന്ന മേഖലകളിൽ മഫ്തിയിലുള്ള പോലീസും ഉണ്ടാകും പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതോടൊപ്പം ജയിൽ വാസവും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts