കൊല്ലം-ബെംഗളൂരു ബസ് തടഞ്ഞ് നിർത്തി ഡ്രൈവർക്ക് ക്രൂര മർദ്ദനം; പോലീസ് പിന്തുരുന്നതിനിടെ ഒരു കാല്‍നടക്കാരനെ ഇതേ സംഘം ഇടിച്ചു വീഴ്ത്തി.

കൊല്ലം: കൊല്ലത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് തടഞ്ഞിട്ട് ഡ്രൈവറെ മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുന്ന് കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിച്ചതോടെ മദ്യപാനി സംഘം കൊല്ലം ചിന്നക്കടയിലേക്ക് പോയി.

തുടര്‍ന്ന് ചിന്നക്കട ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ പോയ സംഘത്തെ പിൻന്തുരുന്നതിനിടെ ഒരു കാല്‍നടക്കാരനെ മദ്യപ സംഘം ഇടിച്ചു വീഴത്തി. കാര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മദ്യപ സംഘത്തെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് എത്തിയാണ് രക്ഷപെടുത്തിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.ഇവര്‍ ഇടിച്ച് വീഴത്തിയ സുനില്‍ സാം എന്ന് യുവാവ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts