ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം 9 കോണ്‍ഗ്രസ്‌ എംഎല്‍എമാരെ കാണാനില്ല;കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസില്‍ ?

ബെംഗളൂരു: ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ ഒന്‍പത് കോണ്‍ഗ്രസ്‌ എം എല്‍ എ മാരുടെ അഭാവം ഭരണ കക്ഷിക്ക് ക്ഷീണമായി,ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനം കഴിയുന്നത് വരെ നിയമസഭയില്‍ ഹാജരാകണം എന്ന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ വിപ് കൂടി ലംഘിച്ചാണ് ഒന്‍പതു എം എല്‍ എ മാര്‍ സഭയില്‍ ഹാജരാകാതെ ഇരുന്നത്.

ഇഗില്‍ ടോണ്‍ റിസോര്‍ട്ടില്‍ വച്ച് ആനന്ദ്‌ സിംഗ് എം എല്‍ എ യെ അപായപ്പെടുത്താന്‍ ശ്രമിച്ചു കേസെടുത്തപ്പോള്‍ ഒളിവില്‍ പോയ ജെ എന്‍ ഗണേഷ് ആണ് ഇതില്‍ ഒരാള്‍.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മന്ത്രി സ്ഥാനം നഷ്ട്ടമായ രമേഷ് ജര്‍ക്കിഹോളി,ഉമേഷ്‌ ജി യാദവ്,നാഗേന്ദ്ര,മുകേഷ് കുമാതല്ലി എന്നിവരാണ്‌ മറ്റുള്ളവര്‍.അതെ സമയം ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം നടന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷ ബഹളം മൂലം നിര്‍ത്തിവച്ചു.

നാല് കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ ഇപ്പോഴും ബി ജെ പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് അവര്‍ ഏതുനിമിഷവും മറുകണ്ടം ചാടും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അറിയിക്കുന്നത്.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

ഒരു ജെ ഡി എസ് എം എല്‍ എ യും നാല് ബി ജെ പി എം എല്‍ എ മാരും ഇന്നലെ സഭയില്‍ ഹാജരായില്ല,അവര്‍ പാര്‍ട്ടിയോട് പറഞ്ഞാണ് അവധി എടുത്തത്‌ എന്ന് നേതാക്കള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
[masterslider id="10"]

Related posts

Click Here to Follow Us