ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഉറപ്പിച്ച ജയം കൈവിട്ട് ഡ‍ല്‍ഹി ഡൈനാമോസ്

ദില്ലി: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഉറപ്പിച്ച ജയം കൈവിട്ട് ഡ‍ല്‍ഹി ഡൈനാമോസ്. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുകയെന്ന ദുശീലം ‍ഡല്‍ഹിയെ ഒരിക്കല്‍ക്കൂടി വേട്ടയാടിയപ്പോള്‍ രക്ഷപ്പെട്ടത് പൂനെ സിറ്റിയാണ്. ഡല്‍ഹിയും പൂനെയും തമ്മിലുള്ള മല്‍സരം 1-1നു അവസാനിക്കുകയായിരുന്നു. റാണ ഗരാമി ഒന്നാം പകുതിയില്‍ നേടിയ വണ്ടര്‍ ഗോളില്‍ ഡല്‍ഹി 1-0ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ഡീഗോ കാര്‍ലോസ് നേടിയ ഗോളില്‍ പൂനെ തോല്‍വിയൊഴിവാക്കി.

ഒന്നാംപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് 44ാം മിനിറ്റില്‍ ഡല്‍ഹി വലകുലുക്കിയത്. റാണ ഗരാമിയുടെ വണ്ടര്‍ ഗോളാണ് ഡല്‍ഹിക്കു ലീഡ് സമ്മാനിച്ചത്. 40 വാര അകലെ നിന്നും റാണ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറുമ്പോള്‍ ഗോളിക്ക് നിന്നിടത്തു നിന്നും ഇളകാന്‍ പോലുമായില്ല. ഈ സീസണിലെ ആദ്യ ഇന്ത്യന്‍ ഗോള്‍ സ്‌കോറര്‍ കൂടിയാണ് റാണ. ഇതുവരെ നടന്ന നാലു മല്‍സരങ്ങളിലും വല കുലുക്കിയത് വിദേശ താരങ്ങളായിരുന്നു. വിദേശ താരങ്ങളുടെ കുത്തക തകര്‍ത്താണ് ലോകോത്തര ഗോളിലൂടെ റാണ ഇന്ത്യന്‍ ഹീറോയായത്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ലീഡ് വഴങ്ങേണ്ടിവന്നെങ്കിലും ആദ്യപകുതിയില്‍ മിന്നുന്ന പ്രകടനമാണ് പൂനെ കാഴ്ചവച്ചത്. അറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്ത അവര്‍ ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതി നല്‍കിയിരുന്നു. എന്നാല്‍ ഫിനിഷിങിലെ പോരായ്മ അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയനായിരുന്നു പൂനെയുടെ തുറുപ്പുചീട്ട്. ഇടതു വിങിലൂടെ നിരന്തരം ചീറിപ്പാഞ്ഞ ആഷിഖ് ബോക്‌സിനു കുറുകെ മികച്ച ചില ക്രോസുകള്‍ നല്‍കിയെങ്കിലും മുന്നേറ്റനിരയ്ക്ക് ഇവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

രണ്ടാംപകുതിയിലും ഇരുടീമും ഇഞ്ചോടിഞ്ച് തന്നെ പൊരുതി. ലീഡുയര്‍ത്താന്‍ ഡല്‍ഹിക്കു നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ഡല്‍ഹിക്കായില്ല. 1-0ന്റെ ജയവുമായി സീസണിന് തുടക്കമിടാമെന്ന് ഡല്‍ഹി ഉറപ്പിച്ചിരിക്കവെയാണ് പൂനെയുടെ സമനില ഗോള്‍ പിറക്കുന്നത്. അല്‍ഫാറോ നല്‍കിയ പാസുമായി ഇടതമൂലയിലൂടെ ബോക്‌സിലേക്കു കയറിയ കാര്‍ലോസ് രണ്ടു ഡിഫന്‍ഡര്‍മാരെയും ഗോളിയെയും നിസ്സഹായനാക്കി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us