ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കാമാൻഡർ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സത്പുര ഇന്ന് വൈകിട്ടോടെ ആംസ്റ്റർഡാം ദ്വീപിലെത്തും.
അഭിലാഷ് ടോമിയെ ഒക്ടോബർ ആദ്യവാരം ഇന്ത്യയിലെത്തിക്കും. പ്രധാനമന്ത്രി അഭിലാഷുമായി ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥനയുണ്ടാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഭിലാഷുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല അഭിലാഷ് ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവച്ചു.
Spoke to @abhilashtomy and enquired about his wellbeing. Every Indian is praying for his quick recovery. I also compliment the teams that were involved in his rescue.
I have fond memories of my meeting with Abhilash, when he came with the team of INSV Tarini. pic.twitter.com/Yefo9l4Ksu
— Narendra Modi (@narendramodi) September 27, 2018
അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നാവികസേനാവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആംസ്റ്റർഡാം ദ്വീപിലൂടെ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അഭിലാഷ് ടോമിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
ദ്വീപിലെത്തിച്ച നാവികനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് തുടർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചത്. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന.
ഇന്ന് വൈകിട്ടോടെ ദ്വീപിലെത്തിച്ചേരുന്ന ഐഎൻഎസ് സത്പുര അടുത്ത ദിവസം തന്നെ അഭിലാഷ് ടോമിയുമായി ഇന്ത്യയിലേക്ക് പുറപ്പെടും. അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനെ മുംബൈയിലേക്കാണോ കൊച്ചിയിലേക്കാണോ കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല. മുംബൈ ആസ്ഥാനമായ നാവിക കമാൻഡിൽ കമാൻഡറാണ് അഭിലാഷ് ടോമി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.