അമല പോളിനെ നായികയാക്കി രത്ന കുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ടിഷ്യു പേപ്പര്‍ ചുറ്റി അര്‍ദ്ധനഗ്നയായാണ് അമല പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രതികാര കഥ പറയുന്ന ചിത്രമാണ് ‘ആടൈ’ എന്നാണ് റിപ്പോര്‍ട്ടുകള്‍. മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയില്‍ അമല പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് തെളിയിക്കുന്നവയാണ്. അർദ്ധനഗ്നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുമെന്നാണ് സൂചന.
മേയാതമാൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടൈ’. ചിത്രത്തില്‍ കാമിനി എന്ന അതിശക്തമായ കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ഈ സിനിമ തനിക്കുതന്നെ ചെയ്യണമെന്ന വാശിയും അമലയ്ക്ക് ഉണ്ടായിരുന്നു.
‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ആ കഥാപാത്രത്തിന്‍റെ സങ്കീർണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്. രത്നകുമാറിന്‍റെ മേയാതമാൻ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്‍റെ ആത്മവിശ്വാസം വർധിച്ചത്. അദ്ദേഹത്തിന്‍റെ കഥാപാത്ര ശൈലിയിലും ആവിഷ്കാരത്തിലും വിശ്വാസമുണ്ട്.’–അമല പോൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.