വിദേശ സഹായം വേണ്ട, നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശധനസഹായ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സർക്കാർ ഇതര വിദേശ ഫണ്ടിന് ഈ തടസമില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുന്‍പ് വ്യക്തമാക്കിയ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍‌ അറിയിച്ചു.

പ്രളയക്കെടുതിയില്‍നിന്നും കരകയറാന്‍ വിദേശസഹായം വാങ്ങില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ,  ദുരിതാശ്വാസത്തിന് വിദേശസഹായം വേണ്ടെന്നത് പോലെ തന്നെ സംസ്ഥാന പുനര്‍നിര്‍മാണത്തിന് വിദേശ സര്‍ക്കാറിന്‍റെ സഹായം തേടേണ്ട എന്ന നിലപാടിലാണ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അതുകൂടാതെ, മന്ത്രിമാർ സംഭാവന വാങ്ങാൻ പോകുന്നതുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലെ നിയമം പരിശോധിച്ച ശേഷമേ അനുകൂല അനുമതി നല്‍കുകയുള്ളൂ എന്നു൦ വിദേശകാര്യമന്ത്രാലയ൦ അറിയിച്ചു. കാരണം, മറ്റ് രാജ്യങ്ങളിലെ  നിയമങ്ങള്‍ പ്രകാരം ചിലയിടങ്ങളില്‍ പിരിവ് അനുവദനീയമല്ല. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് മാത്രമേ യാത്രകൾക്ക് കേന്ദ്രാനുമതി ലഭിക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.

ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ടെന്നും എന്നാല്‍ പുനര്‍നിര്‍മാണത്തിന് സഹായം ആവശ്യമാണെന്നും അത് പരിഗണിക്കണമെന്നുമുള്ള കേരളത്തിന്‍റെ ആവശ്യത്തിനുള്ള മറുപടിയായാണ്‌ കേന്ദ്ര൦ ഇപ്രകാരം അറിയിച്ചത്.

അതേസമയം, വിദേശത്ത് പോയി ധനശേഖരണം നടത്താന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ തീരുമാനം. അതേസമയം വിദേശ സര്‍ക്കാര്‍ ഇതര സഹായങ്ങള്‍ക്ക് തടസമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതിനാല്‍ വിദേശ രാജ്യങ്ങളിലെ ഫണ്ട് ശേഖരണത്തിന് തടസമുണ്ടാകില്ലെന്നാണ് വിലിയരുത്തല്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിദേശകാര്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായതെന്നാണ് സൂചന. എന്നാല്‍ വിദേശധനസഹായ൦ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ അറിയിപ്പുകള്‍ ഒന്നുംതന്നെ പുറപ്പെടുവിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us