ബെംഗളൂരുവിലെ പുതിയ മാജിക്; ഹെബ്ബാളിലും സില്‍ക്ക് ബോര്‍ഡിലും വഴി തടസ്സപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കകം പൊലീസ് എത്തും! കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടി ബെംഗളൂരു ട്രാഫിക് പൊലീസ്. ഇതിന്റെ ഭാഗമായി തിരക്കേറിയ പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും ഡ്രോണുകള്‍ ഉപയോഗിച്ച് ഗതാഗത നിരീക്ഷണം ആരംഭിച്ചു. വാഹനമോടിക്കുന്നവരെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാക്കുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുകയാണ് ഈ പുതിയ പദ്ധതിയതിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിലെ പത്ത് ട്രാഫിക് സബ്ഡിവിഷനുകള്‍ക്കും ഓരോ ഡ്രോണ്‍ വീതം ഇതിനായി അനുവദിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നട നടത്തുന്നത്. ഹെബ്ബാള്‍, ടൗണ്‍ ഹാള്‍, സില്‍ക്ക് ബോര്‍ഡ് തുടങ്ങിയ അതീവ തിരക്കുള്ള പ്രധാന കേന്ദ്രങ്ങളിലെ ഗതാഗത നിയന്ത്രണത്തിന് ഡ്രോണ്‍ ദൃശ്യങ്ങള്‍ വലിയ തോതില്‍ സഹായകമാകുന്നുണ്ടെന്ന് ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് റെഡ്ഡി അറിയിച്ചു.

ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന പ്രദേശങ്ങള്‍ തത്സമയം തിരിച്ചറിയാനും അതനുസരിച്ച് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് കാര്യക്ഷമമായി ഗതാഗതം തിരിച്ചുവിടാനും ഡ്രോണ്‍ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ട്രാഫിക് മാനേജ്‌മെന്റില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം കൂട്ടുന്നത് നഗരത്തിലെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളും വാഹന ഉടമകളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts