നഗരത്തിലെ പ്രധാം ജലശ്രോതസ്സായ തടാകള് അനധികൃതമായി കയ്യേറുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് നീക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. നഗരത്തിലെ മല്ലത്തഹളളി തടാകം കയ്യേറ്റം ചെയ്ത് ഒരാഴ്ച്ചയ്ക്കകം തിരിച്ച് പിടിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മല്ലത്തഹളളി തടാകത്തിന്റെ ഏക്കര്‍ കണക്കിന് സ്ഥലമാണ് അനധികൃതമായി കയ്യേറി നിര്‍മ്മാണം നടത്തിയിട്ടുളളത്.
തടാകങ്ങളുടെ കയ്യേറ്റം രൂക്ഷമാകുന്നതായി ബെംഗളൂരു വെസ്റ്റ് മുനിസിപ്പള്‍ കോര്‍പ്പറേഷനിലെ ആളുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കയ്യേറ്റക്കാര്‍ക്ക് മാപ്പില്ലെന്ന് ശിവകുമാര്‍ പറഞ്ഞത്.
വടക്കന്‍ ബെംഗളൂരുവിലെ തടാകങ്ങളിലാണ് കൂടുതല്‍ കയ്യേറ്റം നടന്നിട്ടുളളത്. നഗരത്തിലെ പ്രധാന ജലാശയങ്ങളായ ബെലന്തൂര്‍, വര്‍ത്തൂര്‍ തടാകളും കയ്യേറ്റം കാരണം നാശത്തിന്റെ വക്കിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]