തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരിയില്‍ തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. തുഷാരഗിരി പാലത്തിന് സമീപം ആണ് കയറില്‍ തൂങ്ങിയ നിലയില്‍ പുരുഷന്റെ തല കണ്ടത്. ഇതിന്റെ താഴെയായി പിന്നീട് ഉടലും കണ്ടെത്തുക ആയിരുന്നു.

വെള്ളയും കറുപ്പും കലര്‍ന്ന ചെക്ക് ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. പാലത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ ബൈക്കും ചെരിപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക് കയറില്‍ തൂങ്ങി നല്‍ക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്.

  ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം

കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുലിക്കയം സ്വദേശിയുടേതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us