ജയിലില്‍ കൂടുതല്‍ സൗകര്യം; ദര്‍ശന്റെ ആവശ്യത്തില്‍ വിധി 9ന്

ബെംഗളൂരു: ആരാധകനെ കൊന്ന കേസില്‍ ജയിലിലുളള നടന്‍ ദര്‍ശന് ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ സൗകര്യം വേണമെന്ന ഹര്‍ജിയില്‍ സെഷന്‍സ് കോടതി ഈ മാസം 9ന് വിധി പറയും.

ഒട്ടേറെ വി ഐപികള്‍ ഉണ്ടെന്നും ദര്‍ശന് മാത്രം സുരക്ഷയെന്തിനെന്നും ബലാത്സംഗക്കേസ് പ്രതികള്‍ക്ക് പോലും ഇതിലും മെച്ചപ്പെട്ട സൗകര്യം ലഭിക്കുന്നുണ്ടെന്നും ദര്‍ശന്റെ അഭിഭാഷകന്‍ വാദിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ദര്‍ശനെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ദര്‍ശന് ആവശ്യമുളള സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും എന്ത് സൗകര്യമാണ് വേണ്ടതെന്നു വ്യക്തമായി പറയാനും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.ഇരു വിഭാഗങ്ങളുടെ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts