ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ട്രക്ക് കത്തിച്ചു; ആറ് പേര്‍ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ട്രക്കിന് തീയിട്ടു.

റായ്ബാഗിനടുത്തുള്ള ഐനാപൂരിൽ ഇന്നലെയാണ് സംഭവം.

രു സംഘം ആളുകൾ വാഹനം തടഞ്ഞുനിർത്തി ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

ലോറി പരിശോധിച്ചതായും കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് കണ്ടെത്തിയതായും ആൾക്കൂട്ടം അവകാശപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം കത്തിനശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സാധാരണയായി, പച്ചക്കറികൾ, പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഗോവയിലേക്കും മറ്റ് പട്ടണങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങൾ ബെലഗാവിക്കടുത്തുള്ള കാർലെ ഗ്രാമം വഴിയാണ് പോകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാംസം കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി, അത് ഗോ മാംസമാണെന്ന് സംശയിച്ച് ഒരു വിഭാഗം പ്രവർത്തകർ പൊലീസിന് കൈമാറിയതായി വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts