മഴയിൽ ബെംഗളൂരു ഡബിൾ ഡെക്കർ ഫ്ലൈഓവർ ഒരു നീന്തൽക്കുളം പോലെയായി: വീഡിയോ വൈറലാകുന്നു

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിലെ സിൽക്ക് ബോർഡിന് സമീപമുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ നീന്തൽക്കുളം പോലെയായി .

ഫ്ലൈഓവറിന് മുകളിലൂടെ വലിയ അളവിൽ വെള്ളം ഒഴുകുന്നത് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മോശം നിർമ്മാണ പ്രവർത്തനത്തിലും ഭരണപരമായ അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ജനങ്ങൾ പ്രതിഷേധമുയർത്തി.

ഫ്ലൈഓവറിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം കാണിക്കുന്ന ഒരു വീഡിയോ നഗരവാസി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇതിനെത്തുടർന്ന്, ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ രൂപകൽപ്പനയ്ക്കും ഡ്രെയിനേജ് സംവിധാനത്തിനും എതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.

ഡ്രെയിനേജ് സംവിധാനം പര്യാപ്തമല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം സാഹചര്യം സംഭവിക്കുന്നത്. ഇവിടെ വെള്ളം ശരിയായി ഒഴുകിപ്പോകുന്നതിനുള്ള ഒരു ക്രമീകരണവുമില്ല. ഡ്രെയിനുകൾ ഒരു വശത്ത് മാത്രമേയുള്ളൂവെന്ന് ഒരു എക്സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു.

  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു

“30 മിനിറ്റ് മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ ഡബിൾ ഡെക്കർ ഫ്ലൈഓവർ വെള്ളത്തിലാകും. ഒരു ഫ്ലൈഓവർ എങ്ങനെയാണ് വെള്ളത്തിലാകുന്നത്? ഇതൊരു എഞ്ചിനീയറിംഗ് അത്ഭുതമാണ്,” മറ്റൊരാൾ പരിഹസിച്ചു. 30 മിനിറ്റ് മഴ പെയ്യുന്നത് ബാംഗ്ലൂരിലെ ഡബിൾ ഡെക്കർ ഫ്ലൈഓവറിനെ നീന്തൽക്കുളമാക്കി മാറ്റുമെന്ന് മനസിലായെന്ന്, മറ്റൊരാൾ തമാശയിലൂടെ പറഞ്ഞു.

റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെ നീളുന്ന 5.12 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ, ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ കം റോഡ് കോൺഫിഗറേഷനാണ്.

449 കോടി രൂപ ചെലവിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിർമ്മിച്ച ഈ ഫ്ലൈഓവറിൽ താഴത്തെ ഡെക്കിൽ നാല് വരി റോഡ് ഗതാഗതമുണ്ട്, കൂടാതെ മെട്രോ യെല്ലോ ലൈൻ മുകളിലാണ് ഓടുന്നത്.

  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം

2024 ജൂലൈയിലാണ് ഫ്ലൈഓവർ വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തത്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഗതാഗത ജംഗ്ഷനുകളിലൊന്നായ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഫ്ലൈഓവർ ഉദ്ദേശിച്ചത്.

എന്നിരുന്നാലും, എച്ച്എസ്ആർ ലേഔട്ട്, റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട് എന്നിവയുമായി ബന്ധിപ്പിക്കുന്ന 1.37 കിലോമീറ്റർ നീളമുള്ള പ്രധാന കണക്ഷൻ റാമ്പുകൾ ഇപ്പോഴും നിർമ്മാണത്തിലാണ്. തിങ്കളാഴ്ച വൈകുന്നേരം ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ ഫ്ലൈഓവറിന്റെ ഡ്രെയിനേജ് പ്രശ്നങ്ങൾ തുറന്നുകാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us