ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന സി.വന്ദന ഫ്രാൻസിസിനെയും സി.പ്രീതി മേരിയുടെയും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ സംഘം വീണ്ടും ഛത്തീസ്ഗഡിലെത്തി.
ജോസ് കെ മാണി,ജോൺ ബ്രിട്ടാസ്, കെ.സന്തോഷ് കുമാർ എന്നീ ഇടത് നേതാക്കളാണ് ഛത്തീസ്ഗഡിലെത്തി അവിടെ തുടരുന്നത്.ജില്ലാ ഭരണകൂടവുമായും നിയമവിദഗ്ധരുമായും നേതാക്കൾ സന്യാസിനി സമൂഹവുമായും അവർ ചർച്ചകൾ നടത്തി.
ഓഗസ്റ്റ് 2ന് സി.വന്ദന ഫ്രാൻസിസും സി.പ്രീതി മേരിയും ജയിൽ വിമോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു .
ഈ രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം ലഭിക്കുക എന്നതിലുപരി ഇവർക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യമാണ് ഇടത് നേതാക്കൾ അധികൃതരോട് ഉന്നയിച്ചത്.
എഫ്ഐആർ റദ്ദായിയില്ലെങ്കിൽ കേസിന്റെ തുടർ നടപടികളിലേക്കും നിയമക്കുരുക്കിലേക്കും ഈ വിഷയം നീളുമെന്നുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി സംഘാംഗമായ ജോസ് കെ മാണി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]