തീരുമാനത്തിൽ മാറ്റമില്ല; ബി.​എം.​ടി.​സി, കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ബെംഗളൂരു : ബി.​എം.​ടി.​സി, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ ആ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സമരത്തിലേയ്ക്ക്.

ക​ര്‍ണാ​ട​ക​യി​ലെ നാ​ല് പൊ​തു ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​നു​ക​ളാ​യ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ് ആ​ര്‍.​ടി.​സി), നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (എ​ന്‍.​ഡ​ബ്ല്യു.​കെ ആ​ര്‍.​ടി.​സി), ക​ല്യാ​ൺ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (കെ.​കെ.​ആ​ര്‍.​ടി.​സി), ബാം​ഗ്ലൂ​ർ ​മെ​ട്രോ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) എ​ന്നി​വ പണിമുടക്കിനെ സം​യു​ക്ത​മാ​യി പിന്തുണക്കും.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

ദീ​ര്‍ഘ​കാ​ല​മാ​യി ഉന്നയിക്കുന്ന ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ത്ത​ സാഹചര്യത്തിലാണ് പ​ണി​മു​ട​ക്കെ​ന്ന് സം​സ്ഥാ​ന ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​ന്‍ യൂ​നി​യ​നു​ക​ളു​ടെ സം​യു​ക്ത ആ​ക്ഷ​ൻ ക​മ്മി​റ്റി അഭിപ്രയപ്പെട്ടു.

ത​ട​ഞ്ഞു​വെ​ച്ച 38 മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍കു​ക, 2024 മു​ത​ലു​ള്ള ശ​മ്പ​ള പ​രി​ഷ്‍ക​ര​ണം, സ്റ്റാ​ഫ് അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ക്കു​ക, മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

അതെസമയം പ​ണി​മു​ട​ക്ക് തടയുന്നതിൻ്റെ ഭാഗമായി പ​ണി​മു​ട​ക്കി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​വ​ശ്യ സേ​വ​ന പ​രി​പാ​ല​ന നി​യ​മം (എ​സ്മ) ചു​മ​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ നിലപാട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us