നഗരത്തിൽ ഈ മൂന്ന് ദിവസം വ്യാപരികളുടെ സമരം; ബേക്കറി പലവ്യഞ്ജനം പാൽ പാലുൽപ്പന്നങ്ങൾ എന്തിന് സിഗരറ്റ് പോലും ലഭ്യമാക്കില്ല! വിശദാംശങ്ങൾക്ക് വായിക്കാം

ബെംഗളൂരു: എല്ലാ കടകളും അടച്ച് സമരം നടത്താൻ ഒരുങ്ങി വ്യാപാരികൾ. സംസ്ഥാനത്തുടനീളം പലവ്യഞ്ജനങ്ങൾ, ബേക്കറികൾ, ചായക്കടകൾ തുടങ്ങിയ കടകൾ മൂന്നു ദിവസത്തോളമാണ് അടച്ചിടുക.

ജൂലൈ 23, 24, 25 തീയതികളിലാണ് സമരം നടത്തുക. ഈ ദിവസങ്ങളിൽ പാൽ, പാൽ ഉൽപന്നങ്ങൾ സിഗരറ്റ് വിൽപ്പന എന്നിവ നിരോധിച്ചിട്ടുണ്ട്. ചില പച്ചക്കറി കടകളും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ.

  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

കോടിക്കണക്കിന് രൂപയുടെ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി വകുപ്പ് ബേക്കറികൾ, ചായക്കടകൾ, പലവ്യഞ്ജനങ്ങൾ എന്നീ കടകൾ നടത്തുന്നവർക്ക് നോട്ടീസ് നൽകിയതോടെയാണ് ഉടമകളുടെ നീക്കം.

ജൂലൈ 21-നകം നികുതി പണം അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ നികുതി ഒഴിവാക്കണമെന്ന് വ്യാപാരികൾ സർക്കാരിനും നികുതി വകുപ്പിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, പത്ത് ദിവസത്തെ സമയപരിധിയും നൽകിയിട്ടുണ്ട്.

  വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി

“സർക്കാർ ഈ നികുതി ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യാ മാത്രമാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് വ്യാപാരികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us