ബെംഗളൂരു സ്റ്റേഡിയം ദുരന്തം: അനുമതിയില്ലാതെ ചാർജ് ഷീറ്റ് ഫയൽ ചെയ്യരുത് -ഹൈകോടതി

ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ അനുമതിയില്ലാതെ ചാർജ് ഷീറ്റ് സമർപ്പിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി.

ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റോയൽ ചലഞ്ചേഴ്സ് നൽകിയ ഹരജിയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനിടയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

എന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാവാൻ ഒരു മാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. ഒടുവിൽ കേസ് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റാൻ കോടതി തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us