20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ

ബെംഗളൂരു : കർണാടക ലോകായുക്തയുടെ സുസംഘടിതമായ ഓപ്പറേഷനിൽ ബ്രഹ്മാവർ മെസ്കോം ഓഫീസിലെ അസി. എക്സിക്യൂട്ടീവ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.

എഞ്ചിനീയർ അശോക് പൂജാരിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം.

ഔദ്യോഗിക ജോലിയാണെങ്കിലും ജോലി തുടരാൻ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരൻ ഉഡുപ്പി ലോകായുക്ത പൊലീസിൽ പരാതി നൽകി.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബ്രഹ്മാവറിലെ മെസ്കോം ഓഫീസിനുള്ളിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൂജാരിയെ പിടികൂടുകയിരുന്നു.

കർണാടക ലോകായുക്ത മംഗളൂരു പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us