ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസിന് മുൻപാകെ കീഴടങ്ങി യുവാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. അറുത്തെടുത്ത തലയും, രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി.

സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ബിമൽ മൊണ്ടലിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ മൂത്ത സഹോദരൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതി.

  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

വെട്ടിമാറ്റിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും അയാളുടെ കൈവശം ഉണ്ടായിരുന്നു. അതെസമയം കൊലയാളിയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അയാൾ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയെന്ന നിലയിലാണെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്.

ദിവസങ്ങളായി പ്രതിയും യുവതിയും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും സമീപ വാസികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us