ബി.​ബി.​എം.​പി പാ​ർ​ക്കി​ലെ പ്ര​വേ​ശ​നം തടയൽ; പൊതുജനങ്ങൾക്ക് പ​രാ​തി​പ്പെ​ടാം

ബം​ഗ​ളൂ​രു: ബി.​ബി.​എം.​പി​ക്ക് കീ​ഴി​ലെ പൊ​തു പാ​ർ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചാൽ ജ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശവുമായി ബി.​ബി.​എം.​പി

2024 ജൂ​ണി​ൽ ഒന്നാകെ ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ പാ​ർ​ക്കു​ക​ളു​ടെ​യും സ​മ​യം പ​രി​ഷ്ക​രി​ച്ചി​രു​ന്നു. ദി​വ​സ​വും രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ ബി.​ബി.​എം.​പി പാ​ർ​ക്കു​ക​ൾ തു​റ​ന്നി​രി​ക്ക​ണ​മെ​ന്നാണ്‌ ഉ​ത്ത​ര​വ്.

പൊതുജന താൽപര്യത്തെ തുടർന്നാണ് സമയക്രമത്തിലെ മാറ്റം.

അ​തേ​സ​മ​യം, ചി​ല പാ​ർ​ക്കു​ക​ൾ പ​ഴ​യ സ​മ​യ​പ്ര​കാ​രം സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ന്ന​ത് തു​ട​രു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി ബി.​ബി.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കി.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം നി​യ​ന്ത്രി​ക്ക​പ്പെ​ട്ടാ​ൽ, ഫോ​ട്ടോ തെ​ളി​വു​ക​ൾ സ​ഹി​തം ജനങ്ങൾക്ക് പ​രാ​തി​ സ​മ​ർ​പ്പി​ക്കാം.

1533 എ​ന്ന ന​മ്പ​റി​ൽ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ച്ചോ, 94806 85700 എ​ന്ന ന​മ്പ​റി​ലേയ്​ക്ക് വാ​ട്സ്ആ​പ് വ​ഴി സ​ന്ദേ​ശ​മ​യ​ച്ചോ, സ​ഹാ​യ 2.0 മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ചോ, [email protected] അ​ല്ലെ​ങ്കി​ൽ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഫോ​ട്ടോ തെ​ളി​വു​ക​ൾ സ​ഹി​തം ഇ-​മെ​യി​ൽ അ​യ​ച്ചോ പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts