മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലി തർക്കം; ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

ബെംഗളൂരു : മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വടക്കൻ ബെംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിൽ മേയ് 19-നാണ് സംഭവം.

അക്രമത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ 44-കാരി ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഭർത്താവ് ഒളിവിലാണ്. ശനിയാഴ്ചയാണ് യുവതി ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

രാത്രി മദ്യംവാങ്ങാൻ ഭർത്താവ് പണം ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കാൻ തുടങ്ങിയതായും യുവതി പറഞ്ഞു. ഒടുവിൽ എവിടെനിന്നോ പണം കടംവാങ്ങി മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വെക്കാൻ തുടങ്ങി.

ഫോണിന്റെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് തർക്കത്തിലേക്ക് നയിച്ചു. തുടർന്ന് ശൗചാലയത്തിൽ സൂക്ഷിച്ച ആസിഡ് എടുത്ത് പ്രതി ഭാര്യയുടെ തലയിലും മുഖത്തും ഒഴിച്ചു.

യുവതി പൊള്ളലേറ്റ് നിലവിളി തുടങ്ങിയപ്പോൾ ഭർത്താവ് ഓടി രക്ഷപ്പെട്ടു. അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
[masterslider id="10"]

Related posts