‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ചര്‍ച്ചാവിഷയമായിരുന്ന “മണികര്‍ണ്ണിക”യ്ക്ക് പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുംകൂടിയുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ധീര വനിത റാണി ലക്ഷ്മി ഭായിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ “മണികര്‍ണ്ണിക”യായി വേഷമിടുന്നത് കങ്കണ റണാവത് തന്നെയാണ്. തന്‍റെ സ്വതസിദ്ധമായ അഭിനയചാതുരികൊണ്ട് പ്രേഷകഹൃദയങ്ങളെ കീഴടക്കിയ കങ്കണയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ‘മണികര്‍ണ്ണിക’ എന്ന് വേണം പറയാന്‍. കൂടാതെ, തികച്ചും വ്യത്യസ്തമായ കഥാപാത്രവും.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

ഇതുവരെ കങ്കണ ചെയ്ത കഥാപാത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ‘മണികര്‍ണ്ണിക’. ഇതുവരെ റൊമാന്‍റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ച കങ്കണയുടെ ഈ വ്യത്യസ്ത പരീക്ഷണം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

രാധ കൃഷ്ണ ജഗര്‍ലമുദിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ജിഷ്ണു സെന്‍ഗുപ്ത, സുരേഷ് ഒബ്റോയ്, അതുല്‍ കുല്‍ക്കര്‍ണി, അങ്കിത ലോഖണ്ടെ, മിസി, ഉനതി ദാവേറ, സീഷാന്‍ അയൂബ്, രാജീവ് കച്ചാരോ, നിഹാര്‍ പാണ്ഡ്യ, കുല്‍ബോഷന്‍ ഖര്‍ബാന്‍ഡ, മനീഷ് വാധ്വാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us