നഗരത്തിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിന് മുകളിൽ മരം വീണു: ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 28കാരനായ യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ സ്കൂട്ടറിൽ മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. കോറമംഗലയിലാണ് സംഭവം.

ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 28കാരനാണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.

ഇതോടെ യുവാവിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. നാട്ടുകാർ ഇരുവരെയും ഉടൻ സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പരുക്കും ഗുരുതരമാണ്. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നഗരത്തിലുടനീളം വ്യാപകമായ മഴ പെയ്തതിനെ തുടർന്ന് കോറമംഗലയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറിയിരുന്നു. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വീഴുകയും, ശിഖരങ്ങൾ പൊട്ടിവീഴുകയും ചെയ്തു.

പിന്നീട് വ്യാഴാഴ്ച ഉച്ചയോടെയാണ് ബിബിഎംപി ജീവനക്കാരെത്തി പൊട്ടിവീണ മരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us