ബെംഗളൂരു : രണ്ടാമത്തെ കുട്ടിയും പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഒരു സ്ത്രീ തന്റെ നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. സിറ താലൂക്കിലെ കല്ലമ്പെല്ലയ്ക്കടുത്തുള്ള മതനഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട ചില ഇടയന്മാർ കുഞ്ഞിനെ രക്ഷപ്പെടുത്തി, ചില സ്ത്രീകൾ കുഞ്ഞിനെ വൃത്തിയാക്കി മുലയൂട്ടുകയും ചെയ്തു. കല്ലമ്പെല്ല പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ പിന്നീട് വനിതാ ശിശു വികസന വകുപ്പിന് കൈമാറി.
മാതഗനഹള്ളി നിവാസിയായ കമലമ്മയാണ് കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയട്ടുണ്ട്. വീട്ടിൽ വെച്ചാണ് അവർ കുഞ്ഞിനെ പ്രസവിച്ചത്, രണ്ടാമത്തെ പെൺകുഞ്ഞായതിനാൽ, പുതപ്പിൽ പൊതിഞ്ഞ ശേഷം ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു.
കുടുംബം ദരിദ്രരായതിനാലും കുടുംബകലഹങ്ങൾ ഉണ്ടായിരുന്നതിനാലുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതെന്ന് കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോൾ സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.