നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും; വർധന 50% വരെ; നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു : മെട്രോ ട്രെയിൻ ടിക്കറ്റുനിരക്ക് വർധന ഫെബ്രുവരി ഒൻപതിന് നിലവിൽവരും.

നിലവിലെ ടിക്കറ്റുനിരക്കിന്റെ 50 ശതമാനംവരെ വർധിപ്പിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ബി.എം.ആർ.സി.എൽ. ശനിയാഴ്ച പുറത്തിറക്കി.

നഗരത്തിൽ ദിവസവും യാത്രയ്ക്ക് മെട്രോ ട്രെയിനിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ നിരക്കുവർധന ബാധിക്കും.

ഇവരുടെ നിത്യച്ചെലവിൽ വലിയതോതിൽ വർധനയുണ്ടാക്കും. പത്തുരൂപമുതൽ 90 രൂപവരെയായിരിക്കും ഇനി മെട്രോ ടിക്കറ്റുനിരക്ക്.

  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്

ആദ്യത്തെ രണ്ടുകിലോമീറ്ററിനാണ് പത്തുരൂപ ഈടാക്കുക. 25 കിലോമീറ്ററിനുമുകളിൽ 90 രൂപയായിരിക്കും ടിക്കറ്റ്. പത്ത് സ്ലാബുകളായാണ് വർധന നടപ്പാക്കുന്നത്.

ഡിസംബർ 16-നാണ് ഫെയർ ഫിക്സേഷൻ കമ്മിറ്റി നിരക്കുവർധനയ്ക്ക് രൂപംനൽകി റിപ്പോർട്ട് ബി.എം.ആർ.സി.എലിന് സമർപ്പിച്ചത്. ബി.എം.ആർ.സി.എൽ. ബോർഡിന്റെ അംഗീകാരത്തോടെയാണ് ഇപ്പോൾ നടപ്പാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ജൂനിയർ എൻ.ടി.ആറിനെ കാണാൻ ആരാധകരുടെ വൻതിരക്ക്; നിയന്ത്രിക്കാൻ ലാത്തിച്ചാർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us