ബെംഗളൂരു: ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.
സംഭവസമയം ഇയാൾ മദ്യ ലഹരിയിലാണ് ക്രൂരകൃത്യം ചെയ്‌തതെന്നാണ് നിഗമനം.
ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്.
ചാംരാജ്പേട്ടിലെ വിനായക് നഗറിൽ കഴിഞ്ഞ ദിവസമാണ് ആർഎസ്‌എസ് പ്രവർത്തകൻ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്.
മൂന്നു പശുക്കളും ചോരവാർന്ന് തൊഴുത്തിൽ നിന്ന് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
ഈ വീടിനു സമീപത്ത് തയ്യൽ കടയിൽ സഹായി ആയി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ ഷെയ്ഖ് നാസർ.
മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു . ബി എൻ എസ് 325-ാം വകുപ്പ് പ്രകാരമാണ് കേസ്.
ജിഹാദ് മനസികാവസ്ഥയുള്ളവരാണ് ആക്രമത്തിന് പിന്നിലെന്നായിരുന്നു ബിജെപിയുടെ ആരോപണം.
അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ മകര സംക്രാന്തി കരിദിനമായി ആചരിക്കുമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് അറിയിച്ചിരുന്നു.
അക്രമികളെ ഉടൻ കണ്ടെത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവം ബിജെപിയും ഹിന്ദു സംഘടനകളും രാഷ്ട്രീയ വത്കരിക്കുകയാണെന്നു കുറ്റപ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.